Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബാൽരാജ് പുരസ്കാരം ഡോ....

ബാൽരാജ് പുരസ്കാരം ഡോ. എഴുമറ്റൂർ രാജരാജവർമക്ക്

text_fields
bookmark_border
മല്ലപ്പള്ളി: ഭാഷയുടെ വളർച്ചക്ക്​ സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിന് നൽകുന്ന ഒരുലക്ഷം രൂപയുടെ ബാൽരാജ് പുരസ്കാരത്തിന് ഡോ. എഴുമറ്റൂര്‍ രാജരാജവർമയുടെ 'എഴുമറ്റൂരിന്‍റെ കവിതകൾ' എന്ന പുസ്തകം അർഹമായി. മലയാളം ലെക്സിക്കൻ മുൻ മേധാവിയും ആധ്യാത്മികാചാര്യനുമായ ഡോ.ബി.സി. ബാലകൃഷ്ണൻ അദ്ദേഹത്തിന്‍റെയും ഭാര്യ പ്രഫ.രാജമ്മയുടെയും പേരിൽ ഏർപ്പെടുത്തിയതാണ് ബാൽരാജ് പുരസ്കാരം.
കവിത ,നാടകം,വിമർശനം,ജീവചരിത്രം,സഞ്ചാരസാഹിത്യം,ബാലസാഹിത്യം, തത്ത്വചിന്ത തുടങ്ങി വിവിധശാഖകളിലായി നൂറ്റിമൂന്ന്​ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുമറ്റൂര്‍, ഡൽഹിയിലെ മലയാളഭാഷാപഠന കേന്ദ്രത്തിന്‍റെയും മലയാളം മിഷന്‍റെയും ശിൽപിയാണ്.
സംസ്ഥാന സർവ വിജ്ഞാനകോശം എഡിറ്റർ, കേരള സർക്കാറിന്‍റെ ഔദ്യോഗിക ഭാഷാവിദഗ്ധൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ്റുകാല്‍ അംബാപ്രസാദം മാസികയുടെ മുഖ്യപത്രാധിപരും പ്രഫ .എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്‍റെ സെക്രട്ടറിയുമാണ്. മഹാത്മാഗാന്ധി ഏർപ്പെടുത്തിയ വാർധാ രാഷ്ട്രഭാഷാപ്രചാർ സമിതിയുടെ ഭാഷാപുരസ്കാരം ഉൾപ്പെടെ ഒരു ഡസനിലേറെ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story