Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഷാനിനെ കൊണ്ടുപോയത്​...

ഷാനിനെ കൊണ്ടുപോയത്​ ​കൊല്ലാൻ തന്നെ; ആറുമണിക്കൂർ തുടർച്ചയായി തല്ലിച്ചതച്ചു

text_fields
bookmark_border
kottayam youth beaten to death dead body thrown in front of police station
cancel
camera_alt

ഷാൻ ബാബുവിനെ ​കൊലപ്പെടുത്തിയ കേസിൽ പ്രതി ജോമോനെ മാങ്ങാനം ആനത്താനത്ത്​ തെളിവെടുപ്പിന്​ എത്തിച്ചപ്പോൾ

കോട്ടയം: ഷാൻ കൊലപാതകക്കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന്​ ജില്ല പൊലീസ്​ മേധാവി ഡി. ശിൽപ. തിങ്കളാഴ്ച പുലർച്ച 1.58നാണ്​ ഷാൻ ബാബുവിന്‍റെ അമ്മയും സഹോദരിയും ഈസ്റ്റ്​ സ്​റ്റേഷനിൽ പരാതിയുമായി വന്നത്​. അവർ ഒറ്റക്കാണെന്നും വേഗം പോകണമെന്നും പറഞ്ഞതിനാൽ അപ്പോൾ കേസ്​ രജിസ്റ്റർ ചെയ്തിരുന്നില്ല. ഉടൻ കൺട്രോൾ റൂമിൽ അറിയിച്ചു. കൺട്രോൾ റൂമിൽനിന്ന്​ മറ്റ്​ സ്​റ്റേഷനുകളിലേക്കും പ​ട്രോളിങ്​ വാഹനങ്ങളിലേക്കും വിവരം നൽകി. പൊലീസ്​ വാട്​സ്​ ആപ്പ്​​ ഗ്രൂപ്പുകളിലും സന്ദേശം അയച്ചു. എല്ലാ ഓട്ടോറിക്ഷകളും പരിശോധിക്കാനും നിർദേശം നൽകി. ക്രിമിനലുകളുടെ താവളങ്ങളിലും സംശയമുള്ള സ്ഥലങ്ങളിലും പരിശോധന നടത്തി. പ്രതി ജോമോൻ താമസിക്കുന്ന ​കെ.എസ്​.ആർ.ടി.സിക്ക്​ സമീപത്തെ വാടകമുറിയിൽ എത്തിയെങ്കിലും ക​ണ്ടെത്താനായില്ല.
മൊബൈൽ ഫോൺ സ്വിച്ച്​ ഓഫായിരുന്നു. ജോമോന്‍റെ കൂട്ടാളികളുടെ വീടുകളും പരിശോധിച്ചു. ഇതിനിടയിൽ 3.45നാണ്​​ ഷാനിന്‍റെ മൃതദേഹവുമായി ജോമോൻ സ്​റ്റേഷനിൽ എത്തുന്നത്​. സ്​റ്റേഷൻ കോമ്പൗണ്ടിൽ ഒരാളുടെ ഒച്ച കേട്ട്, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇറങ്ങി നോക്കിയപ്പോൾ ഒരാൾ സ്​റ്റേഷനിലേക്കുള്ള റോഡിന്‍റെ ഭാഗത്ത് ഇരിക്കുന്നതും സമീപം മറ്റൊരാൾ കിടക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഇരുന്നയാളിനോട് വിവരം തിരക്കിയപ്പോൾ കാപ്പ ചുമത്തിയ കേഡിയായ ജോമോൻ ആണെന്നും ഈ കിടക്കുന്നത് സൂര്യന്‍റെ കൂട്ടുകാരനായ ഷാൻ ബാബു ആണെന്നും അവനെ ഞാൻ തീർത്തു എന്ന് പറയുകയും ചെയ്തു.
വീണു കിടന്ന ആളെ വാഹനം വരുത്തി ജില്ല ആശുപത്രിയിൽ എത്തിക്കുകയും ഉടൻ എസ്​.എച്ച്​.ഒയെ അറിയിക്കുകയും ചെയ്തു. ഷാനിനെ കണ്ടെത്താൻ ആ സമയത്ത്​ ​കഴിയാവുന്നതെല്ലാം ചെയ്തു. ''പൊലീസ്​ നടപടിയെടുത്തില്ലെന്ന ആരോപണം തെറ്റാണ്​. രണ്ടുതവണ ഷാനിന്‍റെ വീട്ടിൽ പോയി ​ഫോട്ടോ അടക്കം വിവരങ്ങൾ തേടി. പരിശോധന ഉള്ളതിനാൽ പ്രധാന റോഡുകൾ ഒഴിവാക്കി ഇടവഴികളിലൂടെയാണ്​ പ്രതികൾ സഞ്ചരിച്ചത്​. അതിനാലാണ്​ ഇവരെ പിടികൂടാനാവാതിരുന്നത്​. ഷാനിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ്​ പ്രതി ആദ്യം പറഞ്ഞത്​. അത്​ തെറ്റായിരുന്നുവെന്ന്​ വ്യക്​തമായി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്​ തട്ടിക്കൊണ്ടുപോയത്​.'' ഷാനിനെതിരെ കേസില്ലെന്ന്​ കഴിഞ്ഞ ദിവസം പറഞ്ഞതും എസ്​.പി തിരുത്തി. വാളയാർ ചെക്ക്​​പോസ്റ്റ്​ വഴി 30 കിലോ കഞ്ചാവ്​ കടത്തിയതിന്​ അറസ്റ്റിലായിരുന്നു. പാലക്കാട്​ ജയിലിലായിരുന്ന ഷാൻ കഴിഞ്ഞ ആഗസ്റ്റിലാണ്​ പുറത്തിറങ്ങിയതെന്നും എസ്.പി പറഞ്ഞു.

ഷാനിനെ ​ആറുമണിക്കൂർ തുടർച്ചയായി തല്ലിച്ചതച്ചു

കോ​ട്ട​യം: ഷാ​ൻ ബാ​ബു കൊ​ല്ല​പ്പെ​ട്ട​ത്​ ആ​റു​മ​ണി​ക്കൂ​ർ നീ​ണ്ട ​കൊ​ടി​യ മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ. ഓ​ട്ടോ​റി​ക്ഷ​യി​ൽ​​വെ​ച്ചും മാ​ങ്ങാ​നം ആ​ന​ത്താ​ന​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലി​ട്ടും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഓ​ട്ടോ​യി​ൽ ക​യ​റ്റി​യ​തു​മു​ത​ൽ സീ​റ്റി​നു താ​ഴെ​യി​ട്ട്​ മ​ർ​ദ​ന​മാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ​ത​ന്നെ ക​ണ്ണ്​ ര​ണ്ടും ഇ​ടി​ച്ചു​ത​ക​ർ​ത്തു. തു​ട​ർ​ന്ന്​ ആ​ന​ത്താ​ന​ത്തെ​ത്തി. റോ​ഡി​ൽ ഓ​​ട്ടോ​റി​ക്ഷ നി​ർ​ത്തി ഷാ​നി​നെ ചു​മ​ന്ന്​ അ​രി​കി​ലെ ചെ​റി​യ വ​ഴി​യി​ലൂ​ടെ ന​ട​ന്ന്​ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലേ​ക്ക്​ ​കൊ​ണ്ടു​പോ​യി. വ​സ്ത്ര​മെ​ല്ലാം ഊ​രി​മാ​റ്റി കാ​പ്പി​വ​ടി​കൊ​ണ്ടും കൈ​കൊ​ണ്ടും മ​ർ​ദി​ച്ചു. സ​മീ​പ​ത്തെ മ​തി​ലി​ൽ ചേ​ർ​ത്തു​വെ​ച്ച്​ കൈ​ചു​രു​ട്ടി ഇ​ടി​ച്ചു.

മൂ​ന്നി​ട​ത്തേ​ക്കും വ​ലി​ച്ചി​ഴ​ച്ചു​​കൊ​ണ്ടു​പോ​യാ​ണ്​ ത​ല്ലി​യ​ത്. ഇ​വി​ടെ​യി​രു​ന്ന്​ സം​ഘം മ​ദ്യ​പി​ച്ചു. തൊ​ട്ടു​മു​ക​ളി​ലെ പ​റ​മ്പി​ലി​ട്ടും മ​ർ​ദ​നം തു​ട​ർ​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ഷാ​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന്​ മൃ​ത​ദേ​ഹം ഓ​ട്ടോ​യി​ൽ ക​യ​റ്റി പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു. ശ​രീ​ര​മാ​സ​ക​ലം ക്ഷ​ത​ങ്ങ​ളും മു​റി​പ്പാ​ടു​ക​ളു​മു​ണ്ട്.

പ്ര​തി ജോ​മോ​നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. ഷാ​നി​ന്‍റെ അ​ടി​വ​സ്ത്രം, ബെ​ൽ​റ്റ്, കൊ​ന്ത എ​ന്നി​വ​യും ഗു​ണ്ട​സം​ഘം മ​ദ്യ​പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ചി​ല്ല്​ ഗ്ലാ​സു​ക​ളും ഇ​വി​​ടെ​നി​ന്ന്​ ക​​ണ്ടെ​ടു​ത്തു. ഇ​വ​യി​ൽ​നി​ന്ന്​ വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ചു. ഈ​സ്​​റ്റ്​​ എ​സ്.​എ​ച്ച്.​ഒ റി​ജോ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​​വെ​ടു​പ്പ്.

ഷാനിന്‍റെ കൊലപാതകത്തിന്​ പിന്നിൽ​ ഗുണ്ടാപ്പക; അഞ്ചുപേരും പിടിയിൽ

കോ​ട്ട​യം: യു​വാ​വി​നെ ​കൊ​ല​പ്പെ​ടു​ത്തി കോ​ട്ട​യം ഈ​സ്റ്റ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു മു​ന്നി​ലി​ട്ട സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പ്ര​തി​ക​ളും പി​ടി​യി​ൽ. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഡി. ​ശി​ൽ​പ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വി​മ​ല​ഗി​രി ഉ​റു​മ്പി​യ​ത്ത്​ ഷാ​ൻ ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി ജോ​മോ​ൻ കെ. ​ജോ​സ്, അ​ഞ്ചാം പ്ര​തി ഓ​ട്ടോ​ഡ്രൈ​വ​റാ​യ പാ​മ്പാ​ടി സ്വ​ദേ​ശി ബി​നു എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടാം പ്ര​തി ലു​തീ​ഷ്, മൂ​ന്നാം​പ്ര​തി സു​ധീ​ഷ്, നാ​ലാം​പ്ര​തി​ കി​ര​ൺ എ​ന്നി​വ​രെ ചൊ​വ്വാ​ഴ്ച പു​ല​​ർ​ച്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ മാ​ത്ര​മാ​ണ്​ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന്​ എ​സ്.​പി​​ പ​റ​ഞ്ഞു.

ശ​ര​ത്​​രാ​ജി​ന്‍റെ​യും (സൂ​ര്യ​ൻ)​ ജോ​മോ​ന്‍റെ​യും ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​​ലെ കു​ടി​പ്പ​ക​യാ​ണ്​ ​കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ഷാ​നും പ്ര​തി ജോ​മോ​നും അ​ടു​പ്പ​ക്കാ​രാ​യി​രു​ന്നു. ഷാ​നി​ന്‍റെ വീ​ട്ടു​കാ​ർ​ക്കും ഈ ​അ​ടു​പ്പം അ​റി​യാം. ശ​ര​ത്​​രാ​ജു​മാ​യും ഷാ​ൻ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ശ​ര​ത്​​രാ​ജും സം​ഘ​വും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ജോ​മോ​ന്‍റെ സു​ഹൃ​ത്തും കേ​സി​ലെ ര​ണ്ടാം പ്ര​തി​യു​മാ​യ ലു​തീ​ഷി​നെ തൃ​ശൂ​രി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി ന​ഗ്​​ന​നാ​ക്കി മ​ർ​ദി​ച്ച്​ ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഈ ​വി​ഡി​യോ​ക്ക്​ ഷാ​ൻ ലൈ​ക്കും ക​മ​ന്‍റു​മി​ട്ട​തോ​ടെ​ ജോ​മോ​ന്​ പ​ക​യാ​യി. ​കാ​പ്പ ഇ​ള​വു​നേ​ടി പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഷാ​നും ശ​ര​ത്​​രാ​ജും ഒ​രു​മി​ച്ച്​ കൊ​ടൈ​ക്ക​നാ​ൽ യാ​ത്ര പോ​യ​തി​ന്‍റെ പ​ട​വും ഫേ​സ്​​ബു​ക്കി​ൽ ക​ണ്ടു. ഇ​തോ​ടെ​ ഷാ​ൻ ശ​ര​ത്​​രാ​ജി​ന്‍റെ ആ​ളാ​ണെ​ന്നു​റ​പ്പി​ച്ചു. തു​ട​ർ​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ജോ​മോ​ന്‍റെ സം​ഘാം​ഗ​ത്തെ എ​ങ്ങ​നെ​യൊ​ക്കെ മ​ർ​ദി​ച്ചോ അ​തു​പോ​ലെ​യെ​ല്ലാം ഷാ​നി​നെ​യും മ​ർ​ദി​ച്ച​താ​യി പ്ര​തി​ക​ൾ പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ജോ​മോ​നെ​തി​രെ 15 കേ​സു​ണ്ട്. 2018 ൽ ​കാ​പ്പ ചു​മ​ത്താ​ൻ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും നി​ര​സി​ക്ക​പ്പെ​ട്ടു. ര​ണ്ടാ​മ​ത്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​​ 2021ൽ ​കാ​പ്പ ചു​മ​ത്തി ജി​ല്ല​ക്ക്​ പു​റ​ത്താ​ക്കി​യ​ത്.

ര​ണ്ടാം പ്ര​തി​ക്കെ​തി​രെ 17 ഉം ​മൂ​ന്നാം പ്ര​തി​ക്കെ​തി​രെ മൂ​ന്നും നാ​ലാം പ്ര​തി​ക​ൾ​ക്കെ​തി​രെ ഓ​രോ കേ​സു​മു​ണ്ട്. അ​ഞ്ചാം പ്ര​തി ഓ​ട്ടോ ഡ്രൈ​വ​റാ​യ ബി​നു ഈ ​കേ​സി​ൽ മാ​ത്ര​​മേ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ളൂ. ജോ​മോ​ന്​ കാ​പ്പ​യി​ൽ​ ഇ​ള​വു​ന​ൽ​കു​മ്പോ​ൾ പൊ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട്​​ തേ​ടി​യി​രു​ന്നി​ല്ലെ​ന്നും എ​സ്.​പി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goonsMurder CasesShan Murder Case
News Summary - kottayam youth beaten to death dead body thrown in front of police station
Next Story