Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം നഗരസഭയിൽ...

കോട്ടയം നഗരസഭയിൽ പാഴായത്​​ 88 ലക്ഷത്തിന്‍റെ നിർമാണപ്രവൃത്തികൾ

text_fields
bookmark_border
lead p2 ​കോട്ടയം: വികസന പ്രവർത്തനങ്ങൾക്ക്​ പണമില്ലാത്ത അവസ്ഥയാണ്​ നഗരസഭയിൽ. കാര്യമായ ​പ്രവൃത്തികളൊന്നും നടക്കുന്നുമില്ല. എന്നാൽ, ലക്ഷങ്ങൾ ചെലവഴിച്ച്​ നിർമാണം പൂർത്തിയാക്കിയവയുടെ അവസ്ഥയെന്താണെന്ന്​ 2019-20 സാമ്പത്തിക വർഷത്തെ ഓഡിറ്റ്​ റിപ്പോർട്ട്​ പറയും. 88 ലക്ഷം രൂപ ചെലവിട്ട നാലു പദ്ധതികളാണ്​ ആർക്കും പ്രയോജനമില്ലാതെ ഉപേക്ഷിച്ചിരിക്കുന്നത്​. എ.ബി.സി പദ്ധതിക്കായി നിർമിച്ച കെട്ടിടം 29.97ലക്ഷം രൂപ ചെലവഴിച്ചാണ്​ കോടിമതയിൽ എ.ബി.സി പദ്ധതിക്കായി കെട്ടിടം നിർമിച്ചത്​. ചതുപ്പുനിലത്തിൽ തെങ്ങിൻകുറ്റി ഉപയോഗിച്ച്​ പൈലിങ്​ നടത്തിയാണ്​ കെട്ടിടം നിർമിച്ചത്​. ഇത്​ കെട്ടിടനിർമാണ ചട്ടംലംഘനമാണെന്നു മാത്രമല്ല പൊതുപണത്തിൽനിന്ന്​ 14.89 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചിട്ടുമുണ്ട്​. കെട്ടിടത്തിന്​ അലൂമിനിയം ഷീറ്റിടുന്നതിന്​ 2.16 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ജി.ഐ ഷീറ്റാണ്​ ഇട്ടത്​. അലൂമിനിയം ഷീറ്റിന്‍റെ വിലയും രേഖപ്പെടുത്തി. ​കെട്ടിടനിർമാണം നടത്തി പദ്ധതിയെ അവഗണിച്ചതിനു നഗരസഭ വിശദീകരണം നൽകണമെന്ന്​​ ഓഡിറ്റ്​ റിപ്പോർട്ടിൽ പറയുന്നു. കോടിമതയിലെ ഉണക്കമീൻ മാർക്കറ്റ്​ 28.21 ലക്ഷം രൂപ ചെലവഴിച്ചു കോടിമതയിൽ നിർമിച്ച ഉണക്കമീൻ മാർക്കറ്റ്​ കെട്ടിടം കാടുകയറിക്കിടക്കുകയാണ്​. 20 ലക്ഷം രൂപയാണ്​ ആദ്യം അനുവദിച്ചിരുന്നത്​. പിന്നീട്​ എസ്​റ്റിമേറ്റ്​ പുതുക്കി. 2019ൽ നിർമാണം പൂർത്തീകരിച്ചു. ഇതിന്​ എതിർവശത്തുള്ള റോഡരികിലാണ്​ വ്യാപാരികൾ ഉണക്കമീൻ കച്ചവടം നടത്തുന്നത്​. അലൂമിനിയം ട്രഫോർഡ്​ ഷീറ്റിന്‍റെ വില നൽകിയിട്ടുണ്ടെങ്കിലും ഇട്ടിരിക്കുന്നത്​ ജി.ഐ ഷീറ്റാണ്​. ഉയർന്ന നിലവാരമുള്ള റെക്ടിഫൈഡ്​ ഗ്ലേസേഴ്​സ്​ സെറാമിക്​ ടൈൽസിന്​ പണം വാങ്ങിയിട്ടുണ്ടെങ്കിലും സാധാരണ നിലവാരത്തിലുള്ള സെറാമിക്​ ഗ്ലേസേഴ്​സ്​ ടൈലാണ്​ ഉപയോഗിച്ചിരിക്കുന്നത്​. കുടിവെള്ള പ്ലാന്‍റ്​ 16.96 ലക്ഷം രൂപ ചെലവഴിച്ച്​ സ്ഥാപിച്ച റിവേഴ്​സ്​ ഓസ്​മോസിസ്​ കുടിവെള്ള പ്ലാന്‍റുകൾ പ്രവർത്തിക്കുന്നില്ല. നഗരസഭയിലെ വേളൂർ ആയുർവേദ ആശുപ​ത്രി, തിരുവാതുക്കൽ അബ്​ദുൽകലാം ഓഡിറ്റോറിയം, കുമാരനല്ലൂർ സോണൽ ഓഫിസ്​, പാലമൂട്​, മലരിക്കൽ, പതിനായിരത്തിൽ ചിറ എന്നിവിടങ്ങളിലാണ്​ പ്ലാന്‍റ്​ ഉദ്ദേശിച്ചത്​. പതിനായിരത്തിൽ ചിറയിലൊഴികെ സ്ഥാപിച്ചു. മണിക്കൂറിൽ ഏകദേശം 2000 മുതൽ 3000 ലിറ്റർവെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്‍റായിരുന്നു വിഭാവനം ചെയ്തിരുന്നത്​. ശുദ്ധീകരിച്ച വെള്ളം ശേഖരിക്കുന്ന ടാങ്ക്​, മോട്ടോർ പമ്പ്​ എന്നിവ അടങ്ങിയതാണ്​ ഒരു യൂനിറ്റ്​. എന്നാൽ, ഇവയിലൊന്നും വൈദ്യുതി കണക്​ഷനില്ലാത്തതിനാൽ പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. പ്രവർത്തിപ്പിച്ചുനോക്കാതെ ഉപകരണങ്ങൾ മാത്രം സ്ഥാപിച്ചതിന്​ കരാറുകാർക്ക്​ തുക നൽകിയത്​ ഗുരുതര വീഴ്ചയാണ്​. ഈ അപാകതകളിൽ സർക്കാർ തലത്തിൽ അന്വേഷണം നടത്താനും ഓഡിറ്റ്​ റിപ്പോർട്ട്​ ശിപാർശ ചെയ്യുന്നു. പാർക്കിലെ കളിയുപകരണങ്ങൾ നെഹ്​റു പാർക്കിൽ 12 ലക്ഷം രൂപ ചെലവഴിച്ച്​ സ്ഥാപിച്ച കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ നശിച്ചു. നാഗമ്പടത്ത്​ ​വെള്ളം കെട്ടിക്കിടന്നാണ്​ ഉപകരണങ്ങൾ നശിച്ചത്​. ഇക്കാര്യം പദ്ധതി തയാറാക്കുമ്പോൾ എൻജിനീയറിങ്​ വിഭാഗം പരിഗണിക്കാത്തത്​ ഉദ്യോഗസ്ഥരുടെ വീഴ്​ചയാണ്​. വെള്ളക്കെട്ടിന്​ പരിഹാരം കാണാത്തപക്ഷം ഇനിയും പൊതുപണം പാഴാകും. ................................. നഗരസഭക്ക്​ വരുമാനനഷ്ടം മൊബൈൽ ടവറുകളുടെ വസ്തുനികുതി കുടിശ്ശിക ഇനത്തിൽ 25,40,800 രൂപ ഈടാക്കിയില്ല. നാട്ടകം, കുമാരനെല്ലൂർ, തിരുവാതുക്കൽ എന്നീ മേഖല കാര്യാലയങ്ങൾ ഉൾപ്പെടെ നഗരസഭ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള 32 മൊബൈൽ ടവറുകളുടെ വസ്​തുനികുതി വർഷങ്ങളായി ഈടാക്കാത്തതിനാൽ ഗണ്യമായ വരുമാനനഷ്ടം സംഭവിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ്​ കോംപ്ലക്സ്​ കെട്ടിടങ്ങളിലെ വാടകക്കാരിൽനിന്ന്​ വാടക പൂർണമായി ഈടാക്കിയില്ല. 2018-19 സാമ്പത്തിക വർഷത്തിൽ വാടക ഇനത്തിൽ 16,72,914 രൂപ പിരിച്ചെടുക്കാനുണ്ടായിരുന്നു. വാടകക്കാർക്ക്​ നോട്ടീസ്​ നൽകിയിട്ടുണ്ടെന്നാണ്​ അന്വേഷണത്തിന്​ നൽകിയ മറുപടി. ചെക്കുകൾ മടങ്ങുന്നതുമൂലം തനത്​ ഫണ്ടിന്​ നഷ്ടം. ചെക്കുകൾ ക്രെഡിറ്റാകാതെ മടങ്ങുന്നതിനാൽ ജി.എസ്​.ടി ഉൾപ്പെടെ ചെക്ക്​ റിട്ടേൺ ചാർജ്​ തനത്​ ഫണ്ടിൽനിന്ന്​ നൽകണം. ഇക്വിറ്റി ഷെയറുകളായി 50 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നു. എന്നാൽ, ഇതിന്‍റെ കാലാവധി പൂർത്തിയാകുന്ന തീയതിയോ ഇതിന്‍റെ മൂല്യം സംബന്ധിച്ചോ ഒരു രേഖകൾ ഇല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story