Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:37 AM IST Updated On
date_range 4 March 2022 5:37 AM ISTഎന്‍.എസ്.എസ് പ്രതിനിധിസഭയിലേക്ക് 87പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു
text_fieldsbookmark_border
ചങ്ങനാശ്ശേരി: എന്‍.എസ്.എസ് 300 അംഗ പ്രതിനിധിസഭയില്‍ 45 താലൂക്ക് യൂനിയനിലായി ഉണ്ടായ 92 ഒഴിവില്‍ 87 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരായ ഡി. അനില്‍കുമാര്‍, പ്രഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍, പ്രഫ. മാടവന ബാലകൃഷ്ണപിള്ള, സി.പി. ചന്ദ്രന്‍നായര്‍, എം.എസ്. മോഹന്‍, എ. സുരേശന്‍, പി. നാരായണന്‍, എ. ബാലകൃഷ്ണന്‍ നായര്‍, താലൂക്ക് യൂനിയന്‍ പ്രസിഡന്റുമാരായ ബി. ചന്ദ്രശേഖരന്‍ നായര്‍ (കാട്ടാക്കട), എം.പി. ശശിധരന്‍ പിള്ള(മല്ലപ്പള്ളി), കെ.എം. രാജഗോപാലപിള്ള (മാവേലിക്കര), കെ.കെ. കൃഷ്ണപിള്ള (തൊടുപുഴ), കെ.കെ. മേനോന്‍ (പാലക്കാട്), ആര്‍.എ. ഹരിദാസ് (ഏറനാട്), ബി. വേണുഗോപാലന്‍ നായര്‍ (തിരൂര്‍), കെ. ജനാര്‍ദനന്‍ (കൊയിലാണ്ടി) എന്നിവരുള്‍പ്പെടെ 87 പേരെയാണ് തെരഞ്ഞെടുത്തത്. വൈക്കം, ഹൈറേഞ്ച്, മുകുന്ദപുരം എന്നീ മൂന്നു താലൂക്കിലായി അഞ്ച് പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് മത്സരമുള്ളത്. അതിലേക്കുള്ള തെരഞ്ഞെടുപ്പ് 13ന് രാവിലെ 10 മുതല്‍ ഒന്നുവരെ അതത് താലൂക്ക് യൂനിയന്‍ ഓഫിസില്‍ രഹസ്യബാലറ്റിലൂടെ എന്‍.എസ്.എസ് ഇലക്ഷന്‍ ഓഫിസർമാരുടെ ചുമതലയില്‍ നടത്തുമെന്ന് എന്‍.എസ്.എസ് ഇലക്ഷന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story