Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജീവിതശൈലീരോഗ നിർണയ...

ജീവിതശൈലീരോഗ നിർണയ കാമ്പയിൻ: അർബുദ സാധ്യത കണ്ടെത്തിയത്​ 81,000 പേരിൽ

text_fields
bookmark_border
തൊടുപുഴ: ആരോഗ്യവകുപ്പ്​ നേതൃത്വത്തിൽ വീട്​ കയറിയുള്ള ജീവിതശൈലീരോഗ നിർണയ കാമ്പയിനിൽ ഇതിനകം അർബുദ സാധ്യത കണ്ടെത്തിയത്​ 81,484 പേരിൽ. ഇവരിൽ കൂടുതലും സ്ത്രീകളാണ്​. ജീവിതശൈലീരോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാൻ നടന്നുവരുന്ന കാമ്പയിനിലാണ്​ മാരകരോഗം ബാധിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തിയത്​. ഇവർക്ക്​ തുടർ രോഗനിർണയത്തിനായി വിദഗ്​ധ പരിശോധന നിർദേശിച്ചിരിക്കുകയാണ്​. 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്'​ എന്ന പേരിൽ രണ്ടു മാസം മുമ്പ്​ തുടങ്ങിയ കാമ്പയിന്‍റെ ഭാഗമായി ഇതിനകം സംസ്ഥാനത്ത്​ 10.70 ലക്ഷം പേരെ വീടുകളിലെത്തി ജീവിതശൈലീരോഗ നിർണയ പരിശോധനക്ക്​ വിധേയരാക്കി. ഇതിൽ 20.45 ശതമാനം പേരെ അർബുദം, ക്ഷയം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളവരായി കണ്ടെത്തിയിട്ടുണ്ട്​. ഇവർക്ക്​ പ്രത്യേക ക്യാമ്പുകൾ വഴി വിദഗ്​ധ പരിശോധന നടത്താനാണ്​ തീരുമാനം. 67,320 പേർക്ക്​ സ്തനാർബുദ നിർണയ പരിശോധനയും 4250 പേർക്ക്​ വായിലെയും 12,109 പേർക്ക്​ കഴുത്തിലെയും അർബുദത്തിനുള്ള പരിശോധനയുമാണ്​ നിർദേശിച്ചിട്ടുള്ളത്​. 44,146 പേർക്ക്​ ശ്വാസകോശം, 12,247 പേർക്ക്​ ക്ഷയം എന്നിവയുമായി ബന്ധപ്പെട്ട വിദഗ്​ധ പരിശോധന ആവശ്യമാണ്​. പരിശോധനക്ക്​ വിധേയരായ 1,19,544 പേർക്ക്​ ഉയർന്ന രക്തസമ്മർദവും 94,199 പേർക്ക്​ പ്രമേഹവും 42,822 പേർക്ക്​ രണ്ടും കൂടിയുമുള്ളതായും കണ്ടെത്തി. അർബുദ പരിശോധന നിർദേശിക്കപ്പെട്ടവരുടെ എണ്ണത്തിൽ തൃശൂർ, മലപ്പുറം, ആലപ്പുഴ, ​കോഴിക്കോട്​ ജില്ലകളാണ് മുന്നിൽ​. രോഗസാധ്യതയുള്ളവർക്ക്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ആവശ്യമായ പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും കാമ്പയിന്‍റെ ഭാഗമാണ്​. 30 വയസ്സിന്​ മുകളിലുള്ളവർക്കാണ്​ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ജീവിതശൈലീരോഗ നിർണയ പരിശോധന നടത്തുന്നത്​. അർബുദംപോലുള്ള രോഗങ്ങൾ നേരത്തേ കണ്ടെത്താൻ കഴിയുന്നതുവഴി ഫലപ്രദമായ ചികിത്സയും രോഗമുക്തിയും ഉറപ്പാക്കാൻ കഴിയുന്നു എന്നത്​ കാമ്പയിന്‍റെ നേട്ടമാണ്​. പി.പി. കബീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story