Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:49 AM IST Updated On
date_range 22 Jun 2022 5:49 AM ISTഹയർ സെക്കൻഡറി 80.26 ശതമാനം വിജയം
text_fieldsbookmark_border
കോട്ടയം: ഹയർ സെക്കൻഡറി പരീക്ഷയില്‍ ജില്ലക്ക് 80.26 ശതമാനം വിജയം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ വൻ കുറവുണ്ടായി. 2021ൽ 88.16 ശതമാനമായിരുന്നു ഹയർസെക്കൻഡറിയിൽ വിജയശതമാനം. 16,620പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 1751പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ആറ് സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 68.27 ശതമാനവും ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 76 ശതമാനവുമാണ് വിജയം. ഹയർ സെക്കൻഡറിയില്‍ 130 സ്‌കൂളുകളില്‍നിന്ന് 20,708 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇവരില്‍ 16,620 പേര്‍ വിജയിച്ചു. ഞാലിയാംകുഴി മാര്‍ ഗ്രിഗോറിയോസ്, ചെത്തിപ്പുഴ ക്രിസ്തുജ്യോതി, മാന്നാനം കെ.ഇ.ഇ.എം എച്ച്.എസ്, പാലാ സെന്‍റ് വിന്‍സെന്‍റ്, കോട്ടയം സെന്‍റ് ജോസഫ്, തലയോലപ്പറമ്പ് നീര്‍പ്പാറ ബധിര വിദ്യാലയം എന്നിവയാണ് 100 ശതമാനം വിജയം നേടിയ സ്കൂളുകൾ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 1831പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 1250പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. മുന്‍ വര്‍ഷത്തെക്കാള്‍ വിജയശതമാനം കുറഞ്ഞു. കഴിഞ്ഞവര്‍ഷം വൊക്കേഷനല്‍ വിഭാഗത്തില്‍ ജില്ലയിലെ വിജയശതമാനം 76.99 ആയിരുന്നു. ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 75പേരിൽ 57പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. മുഴുവൻ വിഷയങ്ങൾക്കും ആർക്കും എ പ്ലസ് ഇല്ല. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 59.92 ശതമാനംപേര്‍ വിജയിച്ചു. ആകെ 318പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 181പേര്‍ വിജയിച്ചു. ഒമ്പതുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story