Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇളയരാജ @80

ഇളയരാജ @80

text_fields
bookmark_border
-B കെ.​രാ​ജേ​ന്ദ്ര​ൻ -Bചെ​ന്നൈ: 'ഇ​സൈ​ജ്ഞാ​നി'​യെ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന രാ​ജ്യം ക​ണ്ട മി​ക​ച്ച സം​ഗീ​ത​ജ്ഞ​രിലൊരാളായ ഇ​ള​യ​രാ​ജ 80ന്‍റെ നി​റ​വി​ൽ. ജ​ന്മ​ദി​ന​മാ​യ ജൂ​ൺ ര​ണ്ടി​ന്​ ആ​ദ​ര​സൂ​ച​ക​മാ​യി കോ​യ​മ്പ​ത്തൂ​രി​ൽ മെ​ഗാ സം​ഗീ​ത വി​രു​ന്ന്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ത​മി​ഴ്​​നാ​ട്ടി​ലെ തേ​നി ജി​ല്ല​യി​ലെ പ​ണ്ണ​യ​പു​ര​ത്താ​യി​രു​ന്നു ജ​ന​നം. 14ാം വ​യ​സ്സി​ൽ സ​ഹോ​ദ​ര​ന്‍റെ മ്യൂ​സി​ക്​ ട്രൂ​പ്പി​ൽ ചേ​ർ​ന്നു. 70'ക​ളു​ടെ തു​ട​ക്കം മു​ത​ൽ ത​മി​ഴ്​ സി​നി​മാ​രം​ഗ​ത്ത്​ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഇ​ള​യ​രാ​ജ, മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള ഈ​ണ​ങ്ങ​ൾ​കൊ​ണ്ട്​ ത​മി​ഴ്​ സി​നി​മ​യെ സ​മ്പു​ഷ്ട​മാ​ക്കി. ത​മി​ഴ്​ ഗ്രാ​മീ​ണ സം​ഗീ​ത​ത്തെ പാ​ശ്ചാ​ത്യ സം​ഗീ​ത​വു​മാ​യി ല​യി​പ്പി​ച്ച്​ ത​ന്‍റേ​താ​യ ശൈ​ലി​ക്ക്​ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ സം​ഗീ​ത​ത്തി​ൽ രൂ​പം​ന​ൽ​കി. ക​വി ക​ണ്ണ​ദാ​സ​ൻ ര​ചി​ച്ച വി​ലാ​പ​കാ​വ്യ​ത്തി​നാ​ണ്​ ആ​ദ്യം ഈ​ണം ന​ൽ​കി​യ​ത്. സം​ഗീ​ത സം​വി​ധാ​യ​ക​ൻ, ഗാ​യ​ക​ൻ, ഗാ​ന​ര​ച​യി​താ​വ്​ എ​ന്നീ നി​ല​ക​ളി​ൽ തി​ള​ങ്ങി​യ ഹൃ​ദ​യ​രാ​ഗ​ങ്ങ​ളു​ടെ രാ​ജ മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​നി​ടെ വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലാ​യി 1,500ഓ​ളം ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്ക്​ പി​ന്ന​ണി സം​ഗീ​ത​മൊ​രു​ക്കി. 8,500 ഗാ​ന​ങ്ങ​ൾ​ക്ക്​ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു. ഇ​തി​ന​കം 20,000ത്തോ​ളം സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ ന​ട​ത്തി. സിം​ഫ​ണി പോ​ലു​ള്ള സ​ർ​ഗാ​ത്മ​ക​മാ​യ സം​ഗീ​ത പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്​ 2012ൽ ​കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​രം ല​ഭി​ച്ചു. 1976ൽ '​അ​ന്ന​ക്കി​ളി' എ​ന്ന സി​നി​മ​ക്ക്​ സം​ഗീ​ത സം​വി​ധാ​ന​മൊ​രു​ക്കി​യാ​ണ്​ ഇ​ള​യ​രാ​ജ സി​നി​മ ലോ​ക​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​ത്. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ മ​റ്റു ഭാ​ഷ സി​നി​മ​ക​ൾ​ക്കും സം​ഗീ​തം ന​ൽ​കി. പ​ത്മ​ഭൂ​ഷ​ൺ ജേ​താ​വാ​യ ഇ​ള​യ​രാ​ജ നാ​ലു​ത​വ​ണ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ​ക്ക്​ അ​ർ​ഹ​നാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story