Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:43 AM IST Updated On
date_range 3 Feb 2022 5:43 AM ISTജില്ലയിൽ ഇന്ന് 79 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ
text_fieldsbookmark_border
കോട്ടയം: വ്യാഴാഴ്ച ജില്ലയിൽ 79 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിൻ നൽകുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 23 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 56 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈനായി www.cowin.gov.in പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. വ്യാഴാഴ്ച 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ: ചങ്ങനാശ്ശേരി ജനറൽ ആശുപത്രി, പള്ളിക്കത്തോട് കമ്യൂണിറ്റി ഹാൾ, ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം, ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം, ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം, കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം, കൂടല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രം, കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രം, കുറവിലങ്ങാട് താലൂക്ക് ആശുപത്രി, മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം, പൈക സാമൂഹികാരോഗ്യ കേന്ദ്രം, പാലാ ജനറൽ ആശുപത്രി, പാമ്പാടി താലൂക്ക് ആശുപത്രി, പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം, പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം, രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം, തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം, തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം, ടി.വിപുരം പ്രാഥമികാരോഗ്യ കേന്ദ്രം, ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ സ്പെഷാലിറ്റി ആശുപത്രി, ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story