Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎലിക്കുളം പഞ്ചായത്തിൽ...

എലിക്കുളം പഞ്ചായത്തിൽ 75 ലക്ഷം രൂപയു​ടെ ആധുനിക ഭിന്നശേഷി വിദ്യാലയം

text_fields
bookmark_border
എലിക്കുളം പഞ്ചായത്തിൽ 75 ലക്ഷം രൂപയു​ടെ ആധുനിക ഭിന്നശേഷി വിദ്യാലയം
cancel
എലിക്കുളം: പഞ്ചായത്തിലെ ഒന്നാംവാർഡായ ഉരുളികുന്നത്ത് ഭിന്നശേഷി വിദ്യാലയം സ്ഥാപിക്കും. ഉദയ അംഗൻവാടി വളപ്പിൽ ഭിന്നശേഷി വിദ്യാലയത്തിന് കെട്ടിടം നിർമിക്കാൻ മാണി സി.കാപ്പൻ എം.എൽ.എ 50 ലക്ഷം രൂപ അനുവദിച്ചു. ഇതിന് ഭരണാനുമതിയായതായി പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി പറഞ്ഞു. വിദ്യാലയത്തിലെ ഉപകരണങ്ങൾക്കായി സാമൂഹികനീതി വകുപ്പിൽനിന്ന് 25 ലക്ഷം രൂപ ലഭിക്കും. ഭിന്നശേഷി വിദ്യാർഥികളുടെ പഠനം, തൊഴിൽ പരിശീലനം, മാനസികോല്ലാസം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. 18 വയസ്സുവരെയുള്ളവർക്കാണ് പഠനസൗകര്യം. ഈ പ്രായപരിധി കഴിഞ്ഞുള്ളവർക്ക് തൊഴിൽ പരിശീലനത്തിനുള്ള സൗകര്യവും ഇവിടെയുണ്ടാവും. ബുക്ക് ബൈൻഡിങ്, കുട നിർമാണം, ലോഷൻ, കരകൗശല വസ്തുക്കൾ തുടങ്ങി വിവിധ തൊഴിൽ സംരംഭങ്ങൾ എന്നിവ പ്രാവർത്തികമാക്കും. സംഗീതോപകരണങ്ങളുടെ പരിശീലനം, ചിത്രരചന, മറ്റ് മാനസിക ഉല്ലാസ പദ്ധതികൾ, ഭിന്നശേഷിക്കാരായ കലാകാരന്മാരെ ഉൾപ്പെടുത്തി ഗാനമേള സംഘം എന്നിവയും ലക്ഷ്യമിടുന്നു. മറ്റ്​ പഞ്ചായത്തുകളിലുള്ള ഭിന്നശേഷിക്കാർക്കും പ്രവേശനം നൽകും. KTL VZR 1 Handicaped School എലിക്കുളം പഞ്ചായത്ത് ഭിന്നശേഷി വിദ്യാലയവും തൊഴിൽ പരിശീലന കേന്ദ്രവും നിർമിക്കുന്ന ഉരുളികുന്നം ഉദയ അംഗൻവാടി വളപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story