Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍...

ജില്ലയില്‍ 66പേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 78പേര്‍ രോഗമുക്തരായി. 1872 പരിശോധന ഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 35 പുരുഷന്മാരും 36 സ്ത്രീകളും ഏ​ഴ്​ കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 21 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശതാബ്ദി നിറവില്‍ ചങ്ങനാശ്ശേരി നഗരസഭ; ഗവര്‍ണര്‍ ഉദ്​ഘാടനം ചെയ്യും ചങ്ങനാശ്ശേരി: നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. നഗരസഭ അങ്കണത്തില്‍ വൈകീട്ട്​ നാലിന് നടക്കുന്ന ചടങ്ങിൽ ശതാബ്ദി ആഘോഷത്തി‍ൻെറ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവഹിക്കും. മന്ത്രി വി.എന്‍. വാസവന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എൽ.എമാരായ ഉമ്മന്‍ചാണ്ടി, ജോബ് മൈക്കിള്‍, നഗരസഭ ചെയര്‍പേഴ്‌സൻ സന്ധ്യ മനോജ്, പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവർ പ​ങ്കെടുക്കും എസ്.സി പ്രമോട്ടർ പരീക്ഷ മൂന്നിന് കോട്ടയം: ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എസ്.സി പ്രമോട്ടർ നിയമിക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഏപ്രിൽ മൂന്നിന് രാവിലെ 11 മുതൽ 12 വരെ കോട്ടയം സി.എം.എസ് കോളജിൽ നടക്കും. ഉദ്യോഗാർഥികൾ രാവിലെ 10ന് ഹാജരാകണം. ഫോൺ: 0481 2562503 ​ വൈദ്യുതി മുടങ്ങും കോട്ടയം: ഈസ്റ്റ് സെക്​ഷനിലെ കുമാരനെല്ലൂർ, മങ്ങാട്ടുമന, എസ്​.എച്ച്​ മൗണ്ട് ട്രാൻസ്ഫോർമറുകളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും പൈക: ഇലക്ട്രിക്കൽ സെക്​ഷനിലെ മഞ്ചക്കുഴി, കുരുവിക്കൂട്, ഏഴാംമൈൽ, പച്ചാത്തോട്, വിളക്കുംമരുത്, ഇളപ്പുങ്കൽ, പുള്ളോലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറുപ്പന്തറ: പനന്താനം, വഞ്ചിപ്പുര ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story