Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരി നഗരസഭക്ക്...

ചങ്ങനാശ്ശേരി നഗരസഭക്ക് 58.31 കോടിയുടെ ബജറ്റ്

text_fields
bookmark_border
ചങ്ങനാശ്ശേരി നഗരസഭക്ക് 58.31 കോടിയുടെ ബജറ്റ്
cancel
ചങ്ങനാശ്ശേരി: നഗരസഭയിൽ വനിത ക്ഷേമത്തിന് പ്രാമുഖ്യം നൽകുന്ന 2022-23 വർഷത്തെ 58.31കോടി വരവും 56.36കോടി ചെലവും 1.94കോടി നീക്കിയിരുപ്പും പ്രതിക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ ബെന്നി ജോസഫ് അവതരിപ്പിച്ചു. 2021-22 വർഷത്തെ പുതുക്കിയ ബജറ്റും ഇതോടൊപ്പം അവതരിപ്പിച്ചു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷതവഹിച്ചു. നഗരസഭയിലെ ശിശുക്കളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി അംഗൻവാടികൾ മുഖേന പോഷകാഹാര പരിപാടി നടപ്പിലാക്കുന്നതിന് 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. നൈപ്യുണ്യ വികസന പരിപാടി സംഘടിപ്പിക്കുന്നതിനും ചെറുകിട നിർമാണ യൂനിറ്റുകൾ സ്ഥാപിക്കുന്നതിനുമായി 10 ലക്ഷവും വകയിരുത്തി. ഭക്ഷ്യസംസ്‌കരണ യൂനിറ്റുകളും തുണിസഞ്ചിനിർമാണം പോലെയുള്ളവ ആരംഭിക്കുന്നതിനുവേണ്ടി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പിന് 25 ലക്ഷം രൂപയും, വനിത ശിശു വികസന മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിയി 50 ലക്ഷം രൂപയും നീക്കിവെച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ച വ്യാഴാഴ്ച രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ നടക്കും. ബജറ്റിലെ മറ്റ് പ്രധാന നിർദേശങ്ങൾ: . പച്ചക്കറി കൃഷി പ്രോത്സാഹനം- 15 ലക്ഷം .കാർഷിക മേഖല സമഗ്രവികസനം- 50 ലക്ഷം. . ചങ്ങനാശ്ശേരി വെറ്ററിനറി പോളി ക്ലിനിക്കിൽ എ.ബി.സി പദ്ധതി- 10 ലക്ഷം. . ജനറൽ ആശുപത്രിയിൽ ലാപ്രോസ്‌കോപിക് സർജറികൾ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും മരുന്നും വാങ്ങുന്നതിന് 25ലക്ഷം. . നിർധനരായ രോഗികളുടെ ഡയാലിസിസ്- 10 ലക്ഷം. . ഹോമിയോ ആശുപത്രിക്ക്​ പുതിയ കെട്ടിടം- 50 ലക്ഷം. . ഡമ്പിങ്​ യാർഡിലെ മാലിന്യനീക്കം- 60 ലക്ഷം. . നഗരപരിധിയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണം-രണ്ടുകോടി . കുട്ടികളുടെ തിയറ്റർ പദ്ധതി പൂർത്തീകരണം-30 ലക്ഷം. .മനയ്ക്കച്ചിറയിൽ സ്പീഡ് ബോട്ടുകൾ എത്തിക്കുന്നതിന്-10 ലക്ഷം. . നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ്​ അറ്റകുറ്റപ്പണി-40 ലക്ഷം. . മുനിസിപ്പൽ റെസ്റ്റ് ഹൗസ് കെട്ടിടം നിർമിക്കാൻ- അഞ്ചു കോടി . നമ്പർവൺ ബസ് സ്റ്റാൻഡ്, വണ്ടിപ്പേട്ട വ്യാപാരസമുച്ചയം എന്നിവയുടെ വിപുലീകരണത്തിന്- ഒരുകോടി KT L CHR 2 budject ചങ്ങനാശ്ശേരി നഗരസഭയുടെ ബജറ്റ് വൈസ്‌ ചെയര്‍മാന്‍ ബെന്നി ജോസഫ് അവതരിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story