Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാഗമൺ​ ഓഫ്​ റോഡ്​...

വാഗമൺ​ ഓഫ്​ റോഡ്​ റേസ്​​: നടൻ ജോജു 5000 രൂപ പിഴയടച്ചു

text_fields
bookmark_border
തൊടുപുഴ: വാഗമണ്ണിൽ വിലക്ക്​ ലംഘിച്ച്​ ഓഫ് റോഡ് റേസ്​ നടത്തിയ കേസിൽ നടൻ ജോജു ജോർജ് മോട്ടോർ വാഹന വകുപ്പിൽ അയ്യായിരം രൂപ പിഴയടച്ചു. അപകടകരമായി വാഹനം ഓടിച്ചതിനും അനധികൃതമായി നടത്തിയ റേസിൽ പ​ങ്കെടുത്തതിനുമാണ്​ പിഴ ഈടാക്കിയത്​. നിയമവിരുദ്ധമെന്ന്​ അറിയില്ലായിരുന്നു എന്ന ജോജുവിന്‍റെ മൊഴിയുടെയും കുറ്റം ആവർത്തിക്കില്ലെന്ന ഉറപ്പിന്‍റെയും അടിസ്ഥാനത്തിൽ ലൈസൻസ്​ റദ്ദാക്കേണ്ടെന്ന്​ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച ജോജു ഇടുക്കി ആർ.ടി.ഒ മുമ്പാകെ ഹാജരായി മൊഴി നൽകിയിരുന്നു. ഓഫ്​ റോഡ്​ റേസിന്​ അനുമതിയില്ലാത്ത സ്ഥലമാണെന്ന്​ അറിയില്ലെന്നും മറ്റാർക്കും അപകടം ഉണ്ടാക്കും വിധം വാഹനമോടിച്ചിട്ടില്ലെന്നുമായിരുന്നു ജോജുവിന്‍റെ മൊഴി. ഓഫ് റോഡ് ട്രക്കിങിന്​ നിരോധനമുള്ള ജില്ലയിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനും അപകടകരമായ വിധം വാഹനമോടിച്ചതിനും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ്​ ജോജുവിനും സംഘാടകർക്കുമെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കേസെടുത്തത്​. കെ.എസ്.യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസിന്‍റെ പരാതിയിലായിരുന്നു നടപടി. നിയമ​പ്രകാരം ജോജുവിനെതിരെ സാധ്യമായ നടപടിയാണ്​ സ്വീകരിച്ചതെന്നും പിഴ അടച്ച സാഹചര്യത്തിൽ കേസ്​ അവസാനിപ്പിച്ചതായും ഇടുക്കി ആർ.ടി.ഒ ആർ. രമണൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story