Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:34 AM IST Updated On
date_range 22 March 2022 5:34 AM ISTകെ-റെയില്‍: 50ലക്ഷത്തിന്റെ വീട് 40 ലക്ഷത്തിന് വില്‍ക്കാന്‍ തയാറെന്ന് വീട്ടമ്മ
text_fieldsbookmark_border
ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോവുന്ന പ്രദേശത്തെ വീടുകള്‍ വില്‍പനക്കെന്ന് വീട്ടമ്മ. മാടപ്പള്ളി സ്വദേശി സനില ഡര്‍ബിനാണ് ശനിയാഴ്ച ഫേസ് ബുക്കില്‍ 50 ലക്ഷം രൂപയുടെ വീടും സ്ഥലവും 40 ലക്ഷം രൂപക്ക് വില്‍പനക്കെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. സനിലയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം. ഞാന്‍ ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്തില്‍ താമസിക്കുന്ന ഒരു വ്യക്തി ആണ്. കെ-റെയില്‍ പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഈ വീടിനും സ്ഥലത്തിനും 50 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ നാല് ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് ഞാന്‍ എന്റെ സ്ഥലം 40 ലക്ഷം രൂപക്ക് വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. കെ-റെയിലിനെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത് വ്യക്തികള്‍ക്ക് ഈ വീട് വാങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇത് വാങ്ങിയതിന് ശേഷം നാല് ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവര്‍ അറിയിക്കുക, വേണ്ടാത്തവര്‍ ആവശ്യമുള്ളവരിലേക്ക് ഷെയര്‍ ചെയ്യുക. പോസ്റ്റിനൊപ്പം വീടിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. മാമ്മൂട് മരിയന്‍ ലൈനിലാണ് ഇവര്‍ താമസിക്കുന്നത്. ആറ് സെന്റ് സ്ഥലവും എല്ലാ സൗകര്യങ്ങളോടുംകൂടിയ വീടാണിത്. അമ്മയും ഭര്‍ത്താവും മൂന്നു കുട്ടികളുമാണ് ഈ വീട്ടിലുള്ളത്. 40 ലക്ഷം രൂപ ലഭിച്ചാൽ വീടും സ്ഥലവും വില്‍ക്കുമെന്ന് തന്നെ ഇവര്‍ പറയുന്നു. തനിക്കു നേരെ ഇതുവരെ സൈബര്‍ ആക്രമണം ഒന്നും ഉണ്ടായിട്ടില്ലെന്ന് വീട്ടമ്മ പറഞ്ഞു. KTL CHR 2 Silverline സനിലയുടെ ഫേസ്ബുക്ക് പോസ്റ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
