Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുത്തൻചന്ത സ്റ്റേഡിയം...

പുത്തൻചന്ത സ്റ്റേഡിയം മുഖം മിനുക്കുന്നു: കായിക വകുപ്പ് 50 ലക്ഷം അനുവദിച്ചു

text_fields
bookmark_border
മുണ്ടക്കയം: ശോച്യാവസ്ഥയിൽ ആയിരുന്ന മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരിക്കാൻ നടപടികൾ ആകുന്നു. സംസ്ഥാന കായിക വകുപ്പ് പൂഞ്ഞാർ നിയോജക മണ്ഡലത്തിന്​ അനുവദിച്ച കളിക്കളം പദ്ധതി മുണ്ടക്കയം പുത്തൻചന്ത മൈതാനത്ത് നടപ്പാക്കാനാണ് പദ്ധതി. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്പോർട്സ് കൗൺസിൽ വകുപ്പ് എൻജിനീയറിങ്​ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പുത്തൻചന്ത മൈതാനത്ത് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് അധികാരികളുമായി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തി. മൈതാനത്ത് ഫുട്​ബാൾ, ക്രിക്കറ്റ്, അത്​ലറ്റിക്സ് അടക്കമുള്ള എല്ലാ കായിക വിനോദങ്ങൾക്കുമുള്ള സൗകര്യങ്ങൾ ആകും ഒരുക്കുക. വിദ്യാർഥികളിലും യുവാക്കളിലും കായിക അവബോധം വളർത്തുന്നതിനൊപ്പം, ആരോഗ്യമുള്ള ഒരു തലമുറയെ കൂടി വളർത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story