Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:34 AM IST Updated On
date_range 7 Jun 2022 5:34 AM ISTസില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹം നാളെ 50ാം ദിവസത്തിലേക്ക്
text_fieldsbookmark_border
കോട്ടയം: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടപ്പള്ളിയില്‍ തുടങ്ങിയ സ്ഥിരം പന്തലില്‍ ആരംഭിച്ച സത്യഗ്രഹം ബുധനാഴ്ച 50ാം ദിവസത്തിലേക്ക്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെയാണ് സത്യഗ്രഹം നടക്കുന്നത്. 50ാം ദിവസം വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, പരിസ്ഥിതി നേതാക്കള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ പറഞ്ഞു. മാര്‍ച്ച് 17ന് മാടപ്പള്ളിയിലെ സമരത്തില്‍ പൊലീസ് മർദനമേറ്റ റോസ്‌ലിന്‍ ഫിലിപ്പിന്റെ പുരയിടത്തിലാണ് സമരപ്പന്തല്‍ തീര്‍ത്തത്. കഴിഞ്ഞ 48 ദിവസമായി സമരസമിതി യൂനിറ്റുകളെ കൂടാതെ 18ഓളം രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, പരിസ്ഥിതി സംഘടനകള്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തു. ചിത്രരചന, കവിത രചന, ഗാനാലാപനം, സ്ട്രീറ്റ് ബാൻഡ് തുടങ്ങിയ കലാപരിപാടികളും സത്യഗ്രഹ പന്തലില്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്നതുവരെ സത്യഗ്രഹം തുടരുമെന്ന് സമരസമിതി ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story