Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:52 AM IST Updated On
date_range 27 April 2022 5:52 AM ISTസ്പെഷൽ ഡ്രൈവ്: 48 കേസെടുത്തു
text_fieldsbookmark_border
കോട്ടയം: റോഡപകടങ്ങൾ കുറക്കുക, ലഹരി ഉൽപന്നങ്ങളുടെ വിൽപന തടയുക എന്നിവ ലക്ഷ്യമിട്ട് ജില്ല പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ 48 കേസ് രജിസ്റ്റർ ചെയ്തു. ജില്ലയില്‍ 3638 വാഹനങ്ങൾ പരിശോധിച്ചതില്‍ മദ്യപിച്ച് വാഹനമോടിച്ച 30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അബ്കാരി നിയമപ്രകാരം 123 സ്ഥലത്ത് നടത്തിയ പരിശോധനയില്‍ പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചവര്‍ക്കെതിരെ 18 കേസും രജിസ്റ്റര്‍ ചെയ്തു. -------- കോട്ടയം നഗരത്തിൽ നാളെ ഗതാഗതനിയന്ത്രണം കോട്ടയം: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാംവാര്‍ഷികാഘോഷത്തിന്‍റെ ജില്ലതല ഉദ്ഘാടനത്തിനോടനുബന്ധിച്ച് വ്യാഴാഴ്ച കോട്ടയം നഗരത്തിൽ ഗതാഗതനിയന്ത്രണം. രാവിലെ ഒമ്പത് മുതലാണ് നിയന്ത്രണമെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണങ്ങൾ ഇങ്ങനെ: . ചിങ്ങവനം ഭാഗത്തുനിന്നും എം.സി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്‍റ് കവല ജങ്ഷനില്‍നിന്ന് ഇടതുതിരിഞ്ഞ് പാറേച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍- കുരിശുപള്ളി- അറുത്തൂട്ടി ജങ്ഷനില്‍ എത്തണം. ഇവിടെനിന്ന് കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ് ടൗണിലേക്കും മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വലത്തോട്ട് തിരിഞ്ഞ് ചാലുകുന്ന് ജങ്ഷനിലെത്തി യാത്ര തുടരണം. ടൗണിലേക്ക് പോകേണ്ട സ്വകാര്യ ബസുകള്‍ മാത്രം ചാലുകുന്ന് ജങ്ഷനില്‍നിന്ന് ബേക്കര്‍ ജങ്ഷന് വഴി നാഗമ്പടത്തേക്ക് പോകണം. ചിങ്ങവനം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ ഐഡ ജങ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് ടി.ബി റോഡ് വഴി സ്റ്റാന്‍ഡിലേക്ക് എത്തണം. ചിങ്ങവനം ഭാഗത്തുനിന്ന് എം.സി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ ജങ്ഷനില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് ബൈപാസ് റോഡുവഴി ഈരയില്‍ക്കടവ് വഴി പോകണം. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജങ്ഷനില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകണം. കെ.കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും സ്വകാര്യ ബസുകള്‍ കലക്ടറേറ്റ്, ലോഗോസ്, റെയില്‍വേ സ്റ്റേഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലെത്തി പോകണം. തിരുവാര്‍പ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ തിരുവാതുക്കല്‍- പുത്തനങ്ങാടി വഴിയും കുമരകം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇല്ലിക്കല്‍ വഴിയും അറുത്തൂട്ടി ജങ്ഷനിലെത്തി ബേക്കര്‍ ജങ്ഷന് വഴി സിയേഴ്സ് ജങ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകണം. നാഗമ്പടം സ്റ്റാൻഡില്‍നിന്ന് കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ബേക്കര്‍ ജങ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകണം. നാഗമ്പടം സ്റ്റാന്‍ഡില്‍നിന്ന് ഏറ്റുമാനൂര്‍/ മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ ടൗണില്‍ പോകാതെ സിയേഴ്സ് ജങ്ഷനില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് പോകണം. നാഗമ്പടം സ്റ്റാന്‍ഡില്‍നിന്ന് കിഴക്കോട്ട് പോകേണ്ട സ്വകാര്യ ബസുകള്‍ റെയില്‍വേ സ്റ്റേഷന്‍ - ലോഗോസ് ജങ്ഷനിലെത്തിയശേഷം പതിവു പോലെ പൊലീസ് ക്ലബ് വഴി പോകണം. കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡില്‍നിന്ന് ഏറ്റുമാനൂര്‍, കുമരകം, ചേര്‍ത്തല തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സ്റ്റാര്‍ ജങ്ഷന് വഴി പുളിമൂട് ജങ്ഷനിലെത്തി ഇടതുതിരിഞ്ഞ് കാരാപ്പുഴ-തിരുവാതുക്കല്‍- അറുത്തൂട്ടി ജംഗ്ഷനിലെത്തി പോകണം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ ഗാന്ധിനഗറില്‍നിന്ന് തിരിഞ്ഞ് മെഡിക്കല്‍ കോളജ്- കുടയംപടി-ചാലുകുന്ന് - അറുത്തൂട്ടി-തിരുവാതുക്കല്‍ - കാരാപ്പുഴ- പുളിമൂട് ജങ്ഷൻ വഴി സ്റ്റാന്‍ഡിലേക്ക് എത്തണം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന ചെറു വാഹനങ്ങള്‍ വട്ടമൂടുവഴി കഞ്ഞിക്കുഴിയിലെത്തി പുതുപ്പള്ളി വഴി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകണം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ പതിവുപോലെ നാഗമ്പടം സ്റ്റാന്‍ഡിലെത്തി സര്‍വിസ് അവസാനിപ്പിക്കണമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story