Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTവീട്ടമ്മയെ ബന്ദിയാക്കി 44 പവനും പണവും കവർന്നു
text_fieldsbookmark_border
മറയൂര്‍: തമിഴ്നാട്ടിലെ ഉദുമല്‍പേട്ടയില്‍ അർധരാത്രി കതക് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ വീട്ടമ്മയെയും ഗൃഹനാഥനെയും ആക്രമിച്ച് സ്വർണവും പണവും കവർന്നു. ബോഡിപെട്ടി അണ്ണാനഗര്‍ സ്വദേശിയും വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥനുമായ രാജഗോപാലിനെയും (70) ഭാര്യ ലക്ഷ്മിപ്രഭെയയുമാണ് (62) ആക്രമിച്ചുവീഴ്ത്തി മോഷണം നടത്തിയത്. ശനിയാഴ്ച പുലര്‍ച്ച രണ്ടോടെയാണ് സംഭവം. വീടിൻെറ പിന്‍ഭാഗത്തെ കതക് തകര്‍ത്ത് അകത്ത് കടന്ന നാല് പേരടങ്ങുന്ന സംഘം ആദ്യം ലക്ഷ്മിപ്രഭയുടെ മുറിക്കുള്ളില്‍ പ്രവേശിച്ച് കൈ പിന്നില്‍ ചേര്‍ത്തുകെട്ടുകയും വായ് തുണികൊണ്ട് മൂടുകയും ചെയ്തു. മാലയും വളയും കമ്മലും മോതിരവുമടക്കം അണിഞ്ഞിരുന്ന 16 പവനോളം ആഭരണങ്ങള്‍ ഊരിയെടുത്തു. പിന്നീട് രാജഗോപാലിൻെറ മുറിയിലേക്ക് കടന്ന് കത്തികൊണ്ട് തലക്കും നെറ്റിയിലും കുത്തി. ഇവിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 28 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്ന് നാലുമണിയോടെ സംഘം കടന്നുകളഞ്ഞു. പുലര്‍ച്ച അഞ്ചോടെ സമീപവാസികളാണ് ഇരുവരെയും മോചിപ്പിച്ചതും സംഭവം ഉദുമല്‍പേട്ട പൊലീസില്‍ അറിയിച്ചതും. തിരുപ്പൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. ഏകമകന്‍ സിംഗപ്പൂരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story