Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരി കുടിവെള്ള...

ചങ്ങനാശ്ശേരി കുടിവെള്ള പദ്ധതിക്ക് 435 കോടിയുടെ ഭരണാനുമതി

text_fields
bookmark_border
ചങ്ങനാശ്ശേരി: നിയോജകമണ്ഡലത്തില്‍ പെടുന്ന മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകള്‍ക്കും ചങ്ങനാശ്ശേരി നഗരസഭക്കും മാത്രമായുള്ള കുടിവെള്ള പദ്ധതിക്ക്​ 435 കോടിയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജല്‍ ജീവന്‍ മിഷന്‍ (ജെ.ജെ.എം) പദ്ധതിയിലൂടെ അഞ്ച്​ പഞ്ചായത്തുകള്‍ക്ക് 420 കോടിയും അമൃത് പദ്ധതിയിലൂടെ ചങ്ങനാശ്ശേരി നഗരസഭക്ക്​ 15 കോടിയുമാണ് ലഭ്യമാകുക. 2024-ഓടെ ചങ്ങനാശ്ശേരി ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വ്യക്തിഗത ഗാര്‍ഹിക കണക്​ഷനുകളിലൂടെ സുരക്ഷിതവും മതിയായതുമായ കുടിവെള്ളം നല്‍കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാടപ്പള്ളി- 80കോടി, പായിപ്പാട്- 70, തൃക്കൊടിത്താനം- 96, വാഴപ്പള്ളി- ,84, കുറിച്ചി - 90, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി- 15 കോടി എന്നിങ്ങനെയാണ്​ തുക. അര്‍ബന്‍ മേഖലക്കുള്ള ജെ.ജെ.എം പദ്ധതി കേന്ദ്രം നിര്‍ത്തലാക്കിയതുകൊണ്ടാണ് അമൃത് പദ്ധതിയിലൂടെ ചങ്ങനാശ്ശേരി നഗരസഭക്ക്​ തുക ലഭ്യമാക്കിയത്. മാടപ്പള്ളിയിൽ 8983, പായിപ്പാട്ട്​ 6348, തൃക്കൊടിത്താനത്ത്​ 9057, വാഴപ്പള്ളിയിൽ 7000, കുറിച്ചിയിൽ 7754 എന്നീ ഗാര്‍ഹിക കണക്​ഷനുകളാണ് 2024ല്‍ തീരുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റോടില്‍നിന്ന്​ ഏകദേശം 19 കിലോമീറ്റര്‍ പുതിയ പൈപ്പ്ലൈന്‍ സ്ഥാപിച്ചു. ചങ്ങനാശ്ശേരിയില്‍ മോര്‍ക്കുളങ്ങരയിൽ വാട്ടര്‍ അതോറിറ്റിയുടെ പുതുതായി സ്ഥാപിക്കുന്ന 20 എം.എല്‍.ഡി വാട്ടര്‍ പ്ലാന്‍റില്‍ വെള്ളമെത്തിച്ച് അവിടെനിന്ന് ശുദ്ധീകരിച്ച ജലം 2.5 കിലോമീറ്റര്‍ അകലെ ചെറുകരകുന്നില്‍ എത്തിച്ച്​ അവിടെനിന്ന്​ എല്ലായിടത്തേക്കും വിതരണം ചെയ്യാനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിശദ എസ്റ്റിമേറ്റ് അടിയന്തരമായി തയാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടിയിലേക്ക്​ നീങ്ങാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story