Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:46 AM IST Updated On
date_range 18 Feb 2022 5:46 AM ISTസ്വപ്നക്ക് എൻ.ജി.ഒയില്‍ പുതിയ ജോലി; ശമ്പളം 43,000
text_fieldsbookmark_border
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി. പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്) എന്ന എൻ.ജി.ഒയിൽ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോന്‍സിബിലിറ്റി മാനേജര്‍ പദവിയിലാണ് നിയമനം. മാസം 43,000 രൂപയാണ് ശമ്പളം. ഈ മാസം 12നാണ് സ്വപ്നക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ ആയച്ചത്. ഓഫര്‍ സ്വപ്ന സ്വീകരിച്ചിട്ടുമുണ്ട്. ജോലിയില്‍ എന്ന് പ്രവേശിക്കുമെന്ന് വ്യക്തമല്ല. വ്യക്തിപരമായും ആരോഗ്യപരവുമായുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഓഫിസില്‍ എത്തുന്നതിന് സാവകാശം തേടിയിട്ടുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ- ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എൻ.ജി.ഒ ആണിത്. ബി.ജെ.പി നേതാവായ ഡോ. എസ്. കൃഷ്ണകുമാർ ഇതിന്റെ മുൻ പ്രസിഡന്റായിരുന്നു. ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് 1997ലാണ് ഈ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതെന്ന് വെബ്സൈറ്റ് പറയുന്നു. ആദിവാസി ക്ഷേമം, ചെറുകിട വായ്പ- നിക്ഷേപ പദ്ധതികള്‍, സാധാരണക്കാര്‍ക്കുള്ള ഭവന പദ്ധതികള്‍, പട്ടുനൂല്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതിദുരന്തങ്ങളിൽപെട്ടവര്ക്കുള്ള സഹായം എന്നിവയൊക്കെയാണ് ഈ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല. പാലക്കാട് ചന്ദ്രനഗറിലാണ് ഇതിന്റെ ആസ്ഥാനം. കൃഷ്ണകുമാര്‍ മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2019ല്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story