Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുട്ടത്തുനിന്ന്​...

മുട്ടത്തുനിന്ന്​ കോട്ടയം ജില്ലയിലേക്ക് 418 കോടിയുടെ കുടിവെള്ള പദ്ധതി

text_fields
bookmark_border
മുട്ടത്തുനിന്ന്​ കോട്ടയം ജില്ലയിലേക്ക് 418 കോടിയുടെ കുടിവെള്ള പദ്ധതി
cancel
മുട്ടം: മുട്ടത്തുനിന്ന്​ കോട്ടയം ജില്ലയിലേക്ക് 418 കോടിയുടെ കുടിവെള്ളപദ്ധതി വരുന്നു. കോട്ടയം ജില്ലയിലെ രാമപുരം, മേലുകാവ്, മൂന്നിലവ്, കടനാട് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട്​ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി. പദ്ധതി ചെലവി‍ൻെറ 45 ശതമാനം കേന്ദ്രത്തി‍ൻെറയും 30 ശതമാനം സംസ്ഥാനത്തി‍ൻെറയും 15 ശതമാനം പഞ്ചായത്തി‍ൻെറയും 10 ശതമാനം ഗുണഭോക്താക്കളുടെയും വിഹിതമാണ്​. 2024ഓടെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ്​ അധികൃതരുടെ കണക്കുകൂട്ടൽ. മുട്ടത്തുള്ള മാത്തപ്പാറ പമ്പ് ഹൗസുകൾക്ക് സമീപം മറ്റൊരു പമ്പ് ഹൗസും നിലൂരിൽ ശുചീകരണ ശാലയും നിർമിച്ച് നാല്‌ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. വിശദപദ്ധതിരേഖ പഞ്ചായത്തുകൾക്ക് സമർപ്പിച്ചുകഴിഞ്ഞു. പ്ലാന്‍റിനായി നീലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്​. പ്ലാൻറിൽനിന്ന്​ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ടാങ്ക് നിർമിച്ചാകും വീടുകളിലേക്ക് വിതരണം. കോട്ടയം ജില്ലയിലെ മീനച്ചിൽ ഉൾപ്പടെ 13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാൻ ഉദ്ദേശിച്ചുള്ള മീനച്ചിൽ പദ്ധതി പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്​ ഉപേക്ഷിക്കുകയായിരുന്നു. മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം മീനച്ചിലാറ്റിലേക്ക് തിരിച്ചുവിടാനാവില്ലെന്ന ജല അതോറിറ്റി മധ്യമേഖല ചീഫ് എൻജിനീയറുടെ റിപ്പോര്‍ട്ടി‍ൻെറ അടിസ്ഥാനത്തിലാണ് പദ്ധതി ഉപേക്ഷിച്ചത്. മലങ്കര ഡാമിന് മുകളില്‍ കുടയത്തൂരില്‍നിന്ന്​ ടണല്‍ അടിച്ച് ഇലവീഴാപൂഞ്ചിറ വഴി മേലുകാവിന് സമീപത്തേക്ക് വെള്ളമെത്തിച്ച് അവിടെനിന്ന്​ ഈരാറ്റുപേട്ടക്ക് സമീപം മൂന്നിലവ് പഞ്ചായത്തിലെ നരിമറ്റം ഭാഗത്ത് കാച്ചിപ്പള്ളിത്തോട്ടില്‍ എത്തിക്കുന്നതായിരുന്നു പഴയ പദ്ധതി. പ്രാഥമിക പ്രവർത്തനങ്ങൾക്ക്​ 50 ലക്ഷവും അനുവദിച്ച്​ സർവേയും പൂര്‍ത്തിയാക്കിയിരുന്നു. മൂലമറ്റം പവര്‍ഹൗസില്‍ ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര ഡാമിലാണ് ശേഖരിക്കുന്നത്. തൊടുപുഴയാറി‍ൻെറ 153 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വൃഷ്ടിപ്രദേശത്തെ ജലവും ഇവിടെ എത്തിച്ചേരും. 3236 മില്യണ്‍ ക്യുബിക്​ മീറ്റര്‍ വെള്ളം പ്രതിവര്‍ഷം ഇവിടെ എത്തുന്നുണ്ട്. ഇതിൽ പകുതിയോളം വെള്ളം ഉപയോഗിച്ച് മലങ്കരയിൽനിന്ന്​ ഏഴ്​ മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 491 ദശലക്ഷം ക്യുബിക് മീറ്റര്‍ ഇടത് - വലത് കര കനാലുകൾ വഴി ജലസേചനത്തിന് ഉപയോഗിക്കുന്നുണ്ട്. മലങ്കര ജലാശയത്തിൽനിന്നാണ് മുട്ടം, കരിങ്കുന്നം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലേക്കും നിലവിൽ കുടിവെള്ള വിതരണം. ശേഷികുറഞ്ഞ മലങ്കര ഡാമിൽ അധികജലം സംഭരിച്ച് നിർത്താനാവാത്തതിനാൽ വർഷത്തിൽ എട്ട്​ മാസത്തിലധികവും ഷട്ടർ തുറന്ന് ഒഴുക്കിക്കളയുകയാണ്. പുതിയ കുടിവെള്ള പദ്ധതി വരുന്നതോടെ പഴാക്കിക്കളയുന്ന ജലത്തി‍ൻെറ തോത് ഗണ്യമായി കുറക്കാനാകും. tdl mltm കോട്ടയം ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കാൻ മാത്തപ്പാറയിൻ പമ്പ് ഹൗസ് നിർമിക്കാനുദ്ദേശിക്കുന്ന പ്രദേശം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story