Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശ്രീകൃഷ്ണജയന്തി: ഇന്ന്...

ശ്രീകൃഷ്ണജയന്തി: ഇന്ന് 400 ശോഭായാത്രകൾ

text_fields
bookmark_border
ശ്രീകൃഷ്ണജയന്തി: ഇന്ന് 400 ശോഭായാത്രകൾ
cancel
പാലാ: ശ്രീകൃഷ്ണാവതാരത്തിന്റെ സ്മരണകൾ ഉണർത്തി നാടെങ്ങും വ്യാഴാഴ്ച ശോഭായാത്രകൾ നടക്കും. 'സ്വത്വം വീണ്ടെടുക്കാം ധർമാചരണത്തിലൂടെ' എന്നാണ് ഈ വർഷത്തെ മുദ്രാവാക്യം. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ആഘോഷങ്ങളുടെ വരവറിയിച്ച് ആയിരത്തോളം കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു. ചിത്രരചന- കൃഷ്ണഗീതി മത്സരങ്ങൾ, സാംസ്കാരിക സമ്മേളനം, വൃക്ഷപൂജ, നദീപൂജ എന്നിയും നടന്നു. പാലായിൽ നടന്ന സാംസ്കാരിക സമ്മേളനം നഗരസഭ അധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഭാരവാഹികളായ അഡ്വ. രാജേഷ് പല്ലാട്ട്, ഡോ. എൻ. ഉണ്ണികൃഷ്ണൻ, പി.എൻ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story