Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:47 AM IST Updated On
date_range 26 May 2022 5:47 AM ISTകോട്ടയത്ത് 400 കെ.വി സബ്‌സ്‌റ്റേഷൻ ഉടൻ -മന്ത്രി കെ. കൃഷ്ണൻകുട്ടി
text_fieldsbookmark_border
ഏറ്റുമാനൂർ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു ഏറ്റുമാനൂർ: മൂന്നുമാസത്തിനുള്ളിൽ കോട്ടയത്ത് 400 കെ.വി സബ് സ്‌റ്റേഷൻ കമീഷൻ ചെയ്യാൻ കഴിയുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഏറ്റുമാനൂർ 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷന്‍റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റുമാനൂർ വ്യാപാര ഭവനിൽ നടന്ന പൊതുസമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, അതിരമ്പുഴ ഗ്രാപഞ്ചായത്ത് പ്രസിഡന്‍റ് ബിജു വലിയമല, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി. അശോക്, നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, വി.എസ്. വിശ്വനാഥൻ, രശ്മി ശ്യാം, ട്രാൻസ് ഗ്രിഡ് ചീഫ് എൻജിനീയർ എസ്. രാജൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപറേഷൻ ഡയറക്ടർ രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയുടെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഏറ്റുമാനൂരിൽ നിലവിലുണ്ടായിരുന്ന 66 കെ.വി സബ് സ്റ്റേഷനെ നവീകരിച്ച് ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ 220 കെ.വി ജി.ഐ.എസ് സബ് സ്റ്റേഷനായി ഉയർത്തിയത്. സബ്‌സ്റ്റേഷനും അനുബന്ധ പ്രസരണലൈനും നിലവിൽ വരുന്നതോടെ ഏറ്റുമാനൂർ സബ്‌സ്റ്റേഷന്‍റെ സ്ഥാപിതശേഷി ഉയരുന്നതോടൊപ്പം വൈക്കം, കുറവിലങ്ങാട്, പാലാ, ഗാന്ധിനഗർ, കോട്ടയം എന്നീ സബ് സ്റ്റേഷനുകളിലേക്ക് വ്യത്യസ്ത സ്രോതസ്സുകളിൽനിന്ന് 110 കെ.വി വോൾട്ടേജിൽ വൈദ്യുതി എത്തിക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് ഇടതടവില്ലാതെ കൂടുതൽ മെച്ചപ്പെട്ട വോൾട്ടേജിൽ വൈദ്യുതി ലഭ്യമാകും. കോട്ടയം താലൂക്കിൽ 114 വാഹനങ്ങൾക്ക് ഫിറ്റ്‌നസ് കോട്ടയം: സ്‌കൂളുകൾ തുറക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ആർ.ടി ഓഫിസിന്‍റെ നേതൃത്വത്തിൽ കോട്ടയം താലൂക്കിലെ സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി. അമ്മഞ്ചേരി-കാരിത്താസ് റോഡിൽ റെയിൽവേ ഗേറ്റിന് സമീപം നടന്ന പരിശോധനയിൽ 127 സ്‌കൂൾ വാഹനങ്ങളാണ് പരിശോധിച്ചത്. 114 വാഹനങ്ങൾക്ക് ഫിറ്റ്‌നസ് ലഭിച്ചു. 13 വാഹനങ്ങൾ പരിശോധനയിൽ പരാജയപ്പെട്ടു. കോട്ടയം ആർ.ടി.ഒ പി.ആർ. സജീവ്, ജോയന്‍റ് ആർ.ടി.ഒ ഡി. ജയരാജ് എന്നിവർ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് ക്ലാസെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.എം. നോബി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ബി. ആശാകുമാർ, ബിബിൻ രവീന്ദ്രൻ, ജി.എസ്. ഷൈൻ, ആർ. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ ഫിറ്റ്‌നസ് ലഭിച്ച വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പ് സ്റ്റിക്കറുകൾ പതിപ്പിച്ചു. ജില്ലയിലെ മറ്റ് സബ് ഓഫിസുകളുടെ കീഴിലും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story