Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:39 AM IST Updated On
date_range 18 May 2022 5:39 AM ISTനാലുവർഷംകൊണ്ട് 40 ലക്ഷം കുടിവെള്ള കണക്ഷൻ നൽകും -മന്ത്രി റോഷി അഗസ്റ്റ്യൻ
text_fieldsbookmark_border
പൊൻകുന്നം: കാർഷിക ജലവിഭവ മേഖലകളുടെ സംയോജിത പ്രവർത്തനങ്ങൾ നവകേരള സൃഷ്ടിക്ക് ആക്കംകൂട്ടുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ. ജൂൺ 10 മുതൽ കോട്ടയത്ത് നടക്കുന്ന കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോ. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇളങ്ങുളത്ത് സംഘടിപ്പിച്ച അനുബന്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലുവർഷംകൊണ്ട് 40 ലക്ഷം കുടിവെള്ള കണക്ഷൻ നൽകാനാണ് സർക്കാർ തീരുമാനം. കാർഷിക മേഖലയെ പുനരുജ്ജീവിപ്പിച്ചെങ്കിൽ മാത്രമേ കുറഞ്ഞ വിലക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. 'ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും' വിഷയത്തിൽ നടന്ന സെമിനാറിൽ കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ഡോ.എം.എ. നാസർ അധ്യക്ഷതവഹിച്ചു. കർഷകസംഘം ജില്ല സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, സംസ്ഥാന സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനർ ആർ. അർജുനൻപിള്ള, എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി, സ്വാഗതസംഘം കൺവീനർ ഷാജിമോൻ ജോർജ് എന്നിവർ സംസാരിച്ചു. കെ.എസ്. ഹിരോഷ്‌കുമാർ, പ്രകാശൻ പുത്തൻ മഠത്തിൽ, പി.വി. ജിൻരാജ് എന്നിവർ സെമിനാർ നയിച്ചു. ജനറൽ സെക്രട്ടറി ഡോ.എസ്.ആർ. മോഹനചന്ദ്രൻ ചർച്ചകളുടെ ക്രോഡീകരണം നടത്തി. KTL VZR 4 Minister Roshy Augustin ചിത്രവിവരണം കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സെമിനാർ മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
