Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൂതക്കുഴി- പട്ടിമറ്റം...

പൂതക്കുഴി- പട്ടിമറ്റം റോഡ് നവീകരണത്തിന് 40 ലക്ഷം

text_fields
bookmark_border
പൂതക്കുഴി- പട്ടിമറ്റം റോഡ് നവീകരണത്തിന് 40 ലക്ഷം
cancel
കാഞ്ഞിരപ്പള്ളി: പൂതക്കുഴി- പട്ടിമറ്റം റോഡ് 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം അഡ്വ. പി.എ. ഷെമീർ അറിയിച്ചു. ദേശീയപാത 183ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജങ്​ഷനിൽനിന്ന്​ ആരംഭിച്ച് കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെ 500 മീറ്റർ റോഡാണ് നവീകരിക്കുന്നത്. പടപ്പാടി തോട്ടിൽ ചെക്ക്ഡാം ഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചും നിലവിലെ പൂതക്കുഴി- പട്ടിമറ്റം റോഡിന്റെ ഉയരം മൂന്നടി കൂടി വർധിപ്പിച്ചും റോഡിന് വശത്ത് പുതുതായി ഓടയും നിർമിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. റോഡ് നവീകരണത്തിന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്‍റെ നിർദേശപ്രകാരം വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽനിന്ന്​ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംരക്ഷണഭിത്തിയുടെ നിർമാണത്തിന് ജലവിഭവ വകുപ്പിൽനിന്ന്​ 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ 26ാം മൈലിലെ പാലം ദുർബലമായതോടെ എരുമേലി ഭാഗത്തേക്കുള്ള ബസുകൾ അടക്കമുള്ള ഭാരവാഹങ്ങളും തീർഥാടക വാഹനങ്ങളും നാലുമാസം ഈ വഴിയാണ് ഉപയോഗിച്ചത്. തുടർന്ന്​ റോഡിന് കൂടുതൽ കേടുപാടുകൾ ഉണ്ടായി. ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പൂതക്കുഴി- പട്ടിമറ്റം റോഡ് നവീകരണത്തിന് നടപ്പ് വാർഷിക പദ്ധതിയിൽപെടുത്തി 15 ലക്ഷം രൂപ അനുവദിക്കുമെന്ന് ജില്ല പഞ്ചായത്തംഗം ജെസി ഷാജനും അറിയിച്ചു. സംരക്ഷണഭിത്തിയുടെ മുകളിൽ കൈവരികളും റോഡിൽ പുതുതായി വൈദ്യുതിലൈൻ വലിച്ച് തെരുവുവിളക്കുകളും സ്ഥാപിക്കും. റോഡ് നവീകരണത്തിന് മുന്നോടിയായി താൽക്കാലിക അറ്റകുറ്റപ്പയും ഉടൻ നടത്തുമെന്നും ഗ്രാമപഞ്ചായത്തംഗം അഡ്വ. പി.എ. ഷെമീർ അറിയിച്ചു. KTL WBL pattimattam Rd 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കാൻ ഉദ്ദേശിക്കുന്ന പൂതക്കുഴി- പട്ടിമറ്റം റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story