Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുഴൽക്കിണറുകൾ ഇനി...

കുഴൽക്കിണറുകൾ ഇനി വെള്ളം തരും 36 കൈപമ്പുകൾ വാങ്ങാൻ അനുമതി

text_fields
bookmark_border
കോട്ടയം: കൈപമ്പുകൾ സ്ഥാപിക്കാത്തതിനെത്തുടർന്ന്​ നോക്കുകുത്തിയായ കുഴൽക്കിണറുകൾക്ക്​ ശാപമോക്ഷമാകുന്നു. ഇതിന്​ 36 കൈപമ്പുകൾ വാങ്ങാൻ ഭൂജലവകുപ്പ് ഡയറക്​ടറേറ്റ്​ അനുമതി നൽകി. രണ്ടുവർഷമായി ഭൂജല വകുപ്പ് കുഴിച്ച നിരവധി കുഴൽക്കിണറുകളാണ് ജില്ലയിൽ ​കൈ പമ്പുകൾ ലഭിക്കാത്തതിനെത്തുടർന്ന്​ നിശ്ചലമായത്​. വേനൽ രൂക്ഷമായിട്ടും ഇവ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവും ശക്തമായിരുന്നു. തദ്ദേശസ്ഥാപനങ്ങളും ഭൂജല വകുപ്പിനെതിരെ രംഗ​ത്തെത്തി. ഇതിനിടെയാണ്​​ കൈപമ്പുകൾ വാങ്ങാൻ ഭൂജലവകുപ്പ് ഡയറക്​ടറേറ്റ്​ തീരുമാനിച്ചത്​​. ഇതിനുള്ള അനുമതി ജില്ല അധികൃതർക്ക്​ ലഭിച്ചു. ​ ജലക്ഷാമം പരിഹരിക്കുന്നതിന്​ ത്രിതല പഞ്ചായത്തുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ കുഴൽക്കിണറുകൾ നിർമിച്ചത്. ഭൂജലവകുപ്പിനായിരുന്നു നിർമാണച്ചുമതല. ഇതിനുള്ള ഫണ്ട്​ ജില്ല പഞ്ചായത്ത്, വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്​ വിഹിതത്തിൽനിന്നാണ്​​ നൽകിയത്​. മൊത്തം 85 കുഴക്കിണറുകളാണ്​ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇത്തരത്തിൽ നിർമിച്ചത്​. ജില്ലയുടെ കിഴക്കൻപ്രദേശങ്ങളിലും മലയോര മേഖലയിലുമാണ്​ കൂടുതലും. എന്നാൽ, ഇതി‍ൻെറ നിർമാണം പൂർത്തിയായിട്ടും കൈപമ്പുകൾ ഇല്ലാത്തതിനാൽ ജനങ്ങൾക്ക്​ പമ്പ്​ ചെയ്ത്​ വെള്ളം ശേഖരിക്കാനാവാത്ത സ്ഥിതിയായിരുന്നു. തദ്ദേശസ്ഥാപനങ്ങൾ കൈപമ്പിനായുള്ള പണം ഭൂജലവകുപ്പിന്​ കൈമാറുകയും ചെയ്തിരുന്നു. ഇതോടെ നാട്ടുകാരും ജനപ്രതിനിധികളും ഭൂജലവകുപ്പ് ജില്ല അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഡയറക്​ടറേറ്റിൽനിന്ന്​ ലഭിച്ചില്ലെന്ന മറുപടിയാണ്​ ഇവർ നൽകിയത്​. ഭൂജലവകുപ്പ് ഡയറക്​ടറേറ്റിൽനിന്നും കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് ഹാൻഡ് പമ്പുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങുന്നതിനാൽ അവിടെ ലഭിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു ജില്ലയി​ലെ ഉദ്യോഗസ്ഥർ. 2020 മുതൽ വകുപ്പ് ഹാൻഡ് പൈപ്പുകൾ വാങ്ങിയിട്ടില്ല. ഇതിനിടെ പ്രതിഷേധം കനത്തതോടെ നിലവിലെ അവസ്ഥ വിവരിച്ച്​ ഭൂജലവകുപ്പ്​ ജില്ല ഓഫിസർ ഡയറക്​ടറേറ്റിന്​ കത്ത്​ നൽകി. ജില്ല ഓഫിസർക്ക്​ സാമഗ്രികൾ വാങ്ങാൻ മൂന്നുലക്ഷം മാത്ര​മേ ചെലവഴിക്കാൻ കഴിയൂവെന്നും നിലവിലെ നിരക്കിൽ ആറെണ്ണം മാത്രമേ വാങ്ങാൻ കഴിയൂവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലക്ക്​ അടിയന്തരമായി ആവശ്യമായ 36 കൈപമ്പുകൾ വാങ്ങാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. തദ്ദേശസ്ഥാപനങ്ങൾ നിക്ഷേപിച്ച തുക ഇതിനായി ചെലവഴിക്കാൻ അനുമതിയും തേടി. ഇത്​ പരിഗണിച്ചാണ്​ കഴിഞ്ഞദിവസം ഡയറക്​ടറേറ്റ്​ പമ്പുകൾ വാങ്ങാൻ ജില്ല ഓഫിസർക്ക്​ അനുമതി നൽകിയിരിക്കുന്നത്​. നിശ്ചിത എണ്ണമുണ്ടെങ്കിലേ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങാൻ കഴിയൂ​വെന്നും നിലവിൽ കോട്ടയം ഒഴികെ മറ്റ്​ ജില്ലകളിൽനിന്നൊന്നും പമ്പ്​ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡയറക്​ടറേറ്റ്​ ഉദ്യോഗസ്ഥരും വിശദീകരിക്കുന്നു. മാർച്ച്​ മൂന്നാംവാരത്തോടെ പമ്പുകൾ സ്ഥാപിക്കുമെന്നും വ്യക്തമാക്കി. അടുത്ത ഘട്ടമായി അവശേഷിക്കുന്നവക്കും പമ്പുകൾ ലഭ്യമാക്കും. ഒരു സെറ്റിന് എല്ലാ നികുതികളും ഉൾപ്പെടെ 42,500 രൂപയാണ്​ വില കണക്കാക്കുന്നത്​. ഇ-ടെൻഡർ നടപടി പൂർത്തിയാക്കി ഏറ്റവും വേഗം പമ്പുകൾ സ്ഥാപിക്കുമെന്ന്​ ജില്ല അധികൃതരും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story