Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടൂറിസം മേഖലക്ക്​...

ടൂറിസം മേഖലക്ക്​ ഊര്‍ജമായി 353 കാരവനുകള്‍ -മന്ത്രി

text_fields
bookmark_border
* സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്ക് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു പീരുമേട്​: കാരവന്‍ ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 353 കാരവനുകളും 120 കാരവന്‍ പാര്‍ക്കും ഉടന്‍ സജ്ജമാകുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്ക് വാഗമണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഴ്‌സ് ലിമിറ്റഡിന്റെ വാഗമണിലെ അഥ്രക്​ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടാണ് കാരവന്‍ മെഡോസ് എന്ന പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. വാഗമണില്‍നിന്ന് കാരവനിലാണ് മന്ത്രി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഏലപ്പാറ റോഡിലെ നല്ലതണ്ണിയിലെ സ്ഥലത്തേക്കെത്തിയത്. സംസ്ഥാനത്തെ അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ സഞ്ചാരികളിലേക്കെത്തിക്കാന്‍ ഇതിലൂടെ കഴിയും. ഇതില്‍ ഏറ്റവുമധികം ഗുണം ലഭിക്കുന്നത് ഇടുക്കി ജില്ലക്കാണെന്നും അദ്ദേഹം പറഞ്ഞു. അറിയപ്പെടാത്ത സ്ഥലങ്ങളെ വലിയ നിക്ഷേപങ്ങളില്ലാതെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താനും കാരവന്‍ ടൂറിസത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡീൻ കുര്യാക്കോസ്​ എം.പി, വാഴൂർ സോമൻ എം.എൽ.എ, കേരള ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡി.ടി.പി.സി മുന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സി.വി. വര്‍ഗീസ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ്​ നിത്യ എഡ്വിന്‍, അ​ഥ്രക്​ ഗ്രൂപ് ഡയറക്ടര്‍ എസ്. നന്ദകുമാര്‍, സി.ഇ.ഒ പ്രസാദ് മാഞ്ഞാലി എന്നിവരും പ​​ങ്കെടുത്തു. ആദ്യപടിയെന്നോണം രണ്ട് കാരവനുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭാവിയില്‍ എട്ട് കാരവനുകള്‍ വരെ ഇവിടെ ഉള്‍ക്കൊള്ളാനാകും. ​TDG minister muhammed riyas സംസ്ഥാനത്ത്​ ആരംഭിക്കുന്ന കാരവന്‍ ടൂറിസം പദ്ധതി വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്​ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story