Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്ത്​...

കോട്ടയത്ത്​ കിട്ടേണ്ടത്​ 35.2 മി.മീ.; കിട്ടിയത്​ പകുതി മഴ മാത്രം

text_fields
bookmark_border
സമീപ ജില്ലകളായ ഇ​​​ടു​​​ക്കിയിലും പ​​​ത്ത​​​നം​​​തി​​​ട്ടയിലും കൂ​​​ടു​​​ത​​​ൽ മ​​​ഴ ല​​​ഭി​​​ച്ചു കോട്ടയം: ചൂട്​ കടുക്കുന്നതിനിടെ മഴയും ജില്ലയെ കൈവിടുന്നു. ജ​​​നു​​​വ​​​രി ഒ​​​ന്നുമു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 28 വ​​​രെയുള്ള ശൈ​​​ത്യ​​​കാ​​​ല​​​ മഴ​​​യി​​​ൽ വൻ കുറവ്​. 17.2 മി.മീ. മഴ മാത്രമാണ്​ ഇക്കാലയളവിൽ ജില്ലയിൽ ലഭിച്ചത്. കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്‍റെ കണക്കനുസരിച്ച്​ 35.2 മി.മീ. മഴയാണ്​ ജില്ലയിൽ പെ​യ്യേണ്ടിയിരുന്നത്​. എന്നാൽ, പകുതിമാത്രമാണ്​ പെയ്തിറങ്ങിയത്​. സം​​​സ്ഥാ​​​ന വ്യാപകമായും മഴയുടെ അളവിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്​. ശൈ​​​ത്യ​​​കാ​​​ല മ​​​ഴ​​​യി​​​ൽ 33 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വാണ്​ സംസ്ഥാനത്ത്​ ഉണ്ടായിരിക്കുന്നത്​. കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രത്തിന്‍റെ കണക്കനുസരിച്ച്​ ജ​​​നു​​​വ​​​രി ഒ​​​ന്നുമു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 28 വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത് 22.4 മി.മീ. മ​​​ഴ​​​യാ​​​ണ്. എ​​​ന്നാ​​​ൽ, പെ​​​യ്ത​​​ത് 14.9 മി.മീ. മാ​​​ത്രം. മ​​​ല​​​പ്പു​​​റം, തൃ​​​ശൂ​​​ർ, വ​​​യ​​​നാ​​​ട്, പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളാ​​​ണ്​ രൂ​​​ക്ഷ​​​മാ​​​യ മ​​​ഴ​​​ക്കു​​​റ​​​വ് നേ​​​രി​​​ടു​​​ന്ന​​​ത്. മ​​​ല​​​പ്പു​​​റ​​​ത്ത് ഒരുതുള്ളിപോലും മഴ ലഭിച്ചില്ല. അതേസമയം, കോട്ടയത്തിന്‍റെ സമീപ ജില്ലകളായ ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ ല​​​ഭി​​​ച്ച​​​ത്. ഇ​​​ടു​​​ക്കി​​​യി​​​ൽ 26.3 മി​​​.മീ​​​റ്റ​​​റും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 47.3 മി​​​.മീ​​​റ്റ​​​റും മ​​​ഴ​​​യാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ ര​​​ണ്ടുമാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി പെ​​​യ്ത​​​ത്. ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ 2015ൽ ​​​മാ​​​ത്ര​​​മാ​​​ണ്​ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തി​​​നുമുമ്പ്​ ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ ഇത്രയേറെ മ​​​ഴ​​​ക്കു​​​റ​​​വുണ്ടായിട്ടു​​​ള്ള​​​ത്. ഇ​​​ക്കു​​​റി വേ​​​ന​​​ൽ ക​​​ടു​​​ക്കു​​​മെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ് ഇ​​​ത്​ ന​​​ൽ​​​കു​​​ന്ന​​​തെ​​ന്ന്​ കാ​​​ലാ​​​വ​​​സ്ഥ വി​​​ദ​​​ഗ്ധ​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. അതിനിടെ ചൂടിന്​ ആശ്വാസമായി മഴ പെയ്തിറങ്ങുമെന്ന ആശ്വാസ പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്​. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്നാണ്​ കേന്ദ്രം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്​. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യത പ്രവചനത്തിലാണ് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ്​ വകുപ്പിന്‍റെ പ്രവചനം. അതിനിടെ ജില്ലയിൽ ചൂട്​ കുറവില്ലാതെ തുടരുകയാണ്​. കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ നഗരമായി കോട്ടയം മാറിയിരുന്നു. ചൂടിന്‍റെ കേന്ദ്രങ്ങളായ പുനലൂരിനെയും പാലക്കാടിനെയും പിന്തള്ളിയാണ്​ കഴിഞ്ഞ കുറെനാളുകളായി കോട്ടയത്തിന്‍റെ 'ചൂടന്‍' മുന്നേറ്റം. മാസങ്ങൾക്കുമുമ്പ്​ മഴമൂലം കനത്ത നാശനഷ്ടം​ സംഭവിച്ച ജില്ലയിലാണ് മാസങ്ങൾക്കുള്ളിൽ ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയത്. നദികളടക്കം വറ്റിവരണ്ടിരിക്കുകയാണ്​. കാ​​​ര്യ​​​മാ​​​യ തോ​​​തി​​​ൽ വേ​​​ന​​​ൽമ​​​ഴ ല​​​ഭി​​​ച്ചില്ലെങ്കിൽ ക​​​ടു​​​ത്ത വ​​​ര​​​ൾ​​​ച്ച​​​യി​​​ലേ​​​ക്ക്​ നീ​​​ങ്ങു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥ വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. വെയില്‍ ശക്തമായതോടെ പുഴകളിലെ ജലനിരപ്പ്‌ ക്രമാതീതമായി താഴുകയാണ്‌. മണിമലയാറ്റിലും മീനച്ചിലാറ്റിലുമാണ്‌ ജലനിരപ്പ്‌ കുത്തനെ താഴുന്നത്‌. ഒക്‌ടോബറില്‍ കരകവിഞ്ഞ്‌ നാലടിയിലേറെ ഉയരത്തില്‍ ഒഴുകിയ പുഴയിപ്പോള്‍ കല്ലുംകൂട്ടമായി മാറി. മലയോരത്തിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലും കുടിവെള്ള​ക്ഷാമം രൂക്ഷമാണ്​. കിണറുകളെല്ലാം വറ്റി. പണം കൊടുത്ത്​ വെള്ളം വാങ്ങുന്ന സ്ഥിതിയാണ്​ പലയിടങ്ങളിലും. ജില്ലയു​ടെ മലയോരം​ കാട്ടുതീ ഭീഷണിയിലുമാണ്​. lead2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story