Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:37 AM IST Updated On
date_range 26 March 2022 5:37 AM ISTമെഗാ തൊഴിൽമേള; 351 പേർക്ക് നിയമനം
text_fieldsbookmark_border
കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്‍റെ നേതൃത്വത്തിൽ നാട്ടകം ഗവ. കോളജിൽ നടന്ന മെഗാ തൊഴിൽമേളയിൽ 351 പേർക്ക് നിയമനം. വിവിധ തസ്തികകളിലേക്ക് 1212 ഉദ്യോഗാർഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്തു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്, ജില്ല ഭരണകൂടം, ജില്ല നൈപുണ്യ വികസനസമിതി, ജില്ല പ്ലാനിങ് ഓഫിസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മെഗാ തൊഴിൽമേള മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും നടപ്പാക്കിവരുന്ന മെഗാ ജോബ് ഫെയറുകളിലൂടെ തൊഴിലന്വേഷകനും തൊഴിൽദാതാവും തമ്മിലുള്ള അകലം കുറക്കാൻ സർക്കാറിന് കഴിഞ്ഞതായും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യർക്കും സാങ്കേതിക പരിജ്ഞാനമുള്ളവർക്കും മറ്റു നൈപുണ്യ വികസന കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കും പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമം. കൂടുതൽ നൈപുണ്യ വികസന കോഴ്‌സുകൾ ഉൾപ്പെടുത്തി പഠന വിഷയങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിച്ചുവരുന്നു. ഐ.ടി പാർക്ക്, സയൻസ് പാർക്ക്, നോളജ് പാർക്ക് എന്നിവയിലൂടെ പുതിയ തൊഴിലവസരങ്ങളുടെ വിഭവസമാഹരണവും നടപ്പാക്കുന്നതായി മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി അധ്യക്ഷതവഹിച്ചു. കലക്ടർ ഡോ. പി.കെ. ജയശ്രീ, കോളജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ്, നഗരസഭാംഗം ദീപ മോൾ, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് ഇ. മണ്ണൂരാൻപറമ്പിൽ, ജില്ല എംപ്ലോയ്‌മെന്‍റ് ഓഫിസർ ജി. ജയശങ്കർ പ്രസാദ് എന്നിവർ സംസാരിച്ചു. വിവിധ തസ്തികളിലേക്കായി നടന്ന പ്രാഥമിക സ്‌ക്രീനിങ്ങിൽ 1638 ഉദ്യോഗാർഥികൾ പങ്കെടുത്തു. സ്പോട്ട് രജിസ്ട്രേഷനിലൂടെ മാത്രം 1099പേർ പങ്കെടുത്തു. 64 തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story