Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉഴവൂർ ഗവ....

ഉഴവൂർ ഗവ. ആശുപത്രിക്ക്​ 35ലക്ഷം

text_fields
bookmark_border
കുറവിലങ്ങാട്: ഉഴവൂർ ഡോ. കെ.ആർ. നാരായണൻ ഗവ. ആശുപത്രിയിൽ സ്പെഷാലിറ്റി വിഭാഗം പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾക്ക്​ എം.എൽ.എ ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഈ തുക വിനിയോഗിക്കുന്നതിനുള്ള പ്രത്യേക അനുമതി മന്ത്രി കെ.എൻ. ബാലഗോപാൽ അടിയന്തര ഉത്തരവിലൂടെ പുറപ്പെടുവിച്ചു. ഇതുപ്രകാരം ഭരണാനുമതി ഉടൻ നൽകും. ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിന് ഡി.എം.ഒയെ ചുമതലപ്പെടുത്തിയതായി മോൻസ് ജോസഫ് അറിയിച്ചു. ----------------------- സുഹൃദ്‌ സദസ്സ്​ ഇന്ന് കോട്ടയം: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ല പര്യടനസംഗമ ഭാഗമായി നടത്തുന്ന സുഹൃദ്‌സദസ്സ്​ വെള്ളിയാഴ്ച വൈകീട്ട്​ മൂന്നു മുതല്‍ അഞ്ചുവരെ കോട്ടയം പുളിമൂട് ജങ്​ഷനിലെ ഓര്‍ക്കിഡ് റെസിഡന്‍സിയില്‍ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story