Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:46 AM IST Updated On
date_range 27 April 2022 5:46 AM ISTഏറ്റുമാനൂര്‍ 35ആം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
text_fieldsbookmark_border
ഏറ്റുമാനൂര്‍: നഗരസഭാ 35ആം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ. മഹാദേവന്‍ ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മേയ് 17നാണ് വോട്ടെടുപ്പ്. വരണാധികാരി ഏറ്റുമാനൂര്‍ നഗരസഭ സൂപ്രണ്ടും അസി. റിട്ടേണിങ് ഓഫിസറുമായ കെ.എ. സിന്ധുവിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. നഗരസഭ പ്രതിപക്ഷനേതാവ് ഇ.എസ്. ബിജു, സി.പി.എം ഏറ്റുമാനൂര്‍ ലോക്കല്‍ സെക്രട്ടറി ടി.വി. ബിജോയ്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.വി. പുരുഷന്‍, കൗണ്‍സിലര്‍മാരായ ഡോ.എസ്.ബീന, മഞ്ജു അലോഷ്, പ്രീതി രാജേഷ്, രഘുനാഥന്‍ നായര്‍, ജയിംസ് പുല്ലാട്ട്, അഡ്വ. മുരളീധരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ജോലിസംബന്ധമായി ബി.ജെ.പി കൗണ്‍സിലര്‍ വിഷ്ണു മോഹന്‍ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ------------- ചേന്തുരുത്ത് പാലം പുനർനിർമിക്കണമെന്നാവശ്യം പാലം യാഥാർഥ്യമായാൽ വൈക്കം-വെച്ചൂർ റോഡിന് സമാന്തര പാതയായി ഇത് മാറും വൈക്കം: കൂവം - ചേന്തുരുത്ത് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ചേന്തുരുത്ത് പാലം പുനർനിർമിക്കണമെന്നാവശ്യം ശക്തം. തലയാഴം പഞ്ചായത്തിലെ കൂവം - ചേന്തുരുത്ത് ഭാഗത്ത് കെ.വി. കനാലിന് കുറുകെയാണ് പാലം. നേരത്തേ കടത്തുവള്ളത്തിലായിരുന്നു നാട്ടുകാർ മറുകര കടന്നിരുന്നത്. 20 വർഷം മുമ്പ് കനാലിനുകുറുകെ പാലം നിർമിച്ചതോടെ കടത്ത് നിലച്ചു. എന്നാൽ, വേണ്ടത്ര വീതിയില്ലാതെയായിരുന്നു പാലം. ഓട്ടോറിക്ഷക്കുമാത്രം കടന്നുപോകാൻ കഴിയുന്നത്ര വീതി മാത്രമാണ് പാലത്തിനുള്ളത്. ഈ പാലത്തിനിരുവശവും എട്ടുമീറ്റർ വീതിയിൽ റോഡുണ്ട്. ഈ സാഹചര്യത്തിൽ പാലം വീതികൂട്ടി പുനർനിർമിക്കണമെന്നാണ് ആവശ്യം. പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചാൽ മാത്രമേ പാലം യാഥാർഥ്യമാകുവെന്ന് നാട്ടുകാർ പറയുന്നു. പാലം യാഥാർഥ്യമായാൽ വൈക്കം-വെച്ചൂർ റോഡിന് സമാന്തര പാതയായും ഇത് മാറും. ഇപ്പോൾ വൈക്കം-വെച്ചൂർ കൈപ്പുഴമുട്ട് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും ഈ സമാന്തര പാത ഉപകാരപ്രദമാകും. ---- KTL VAIKOM PALAM കൂവം-ചേന്തുരുത്ത് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വീതികുറഞ്ഞ ചേന്തുരുത്ത് പാലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story