Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:36 AM IST Updated On
date_range 12 Jun 2022 5:36 AM ISTകോട്ടയത്ത് സുരക്ഷക്ക് 340 അംഗ പൊലീസ് സംഘം
text_fieldsbookmark_border
. 22 സി.ഐമാർ, 60 എസ്.ഐമാർ കോട്ടയം: മുഖ്യമന്ത്രിക്കായി കോട്ടയത്ത് ഒരുക്കിയത് 340 അംഗ പൊലീസ് സംഘത്തിന്‍റെ സുരക്ഷ. മുഖ്യമന്ത്രിയുടെ 40 അംഗ കമാൻഡോ സംഘത്തിന് പുറമെയായിരുന്നു വൻ സന്നാഹം. ഐ.ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കോട്ടയം എസ്.പി ഡി. ശിൽപ അടക്കമുള്ള ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ എട്ട് ഡിവൈ.എസ്.പിമാർ അണിനിരന്നു. 22 സി.ഐമാരും 60 എസ്.ഐമാരും വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിച്ചു. ബാക്കി സിവിൽ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായി. മുഖ്യമന്ത്രി കടന്നുപോയ റോഡുകളിലെല്ലാം പൊലീസിന്‍റെ സാന്നിധ്യവുമുണ്ടായി. സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളെ തുടർന്ന് പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചിരുന്നു. 40 പൊലീസുകാരുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര. വലിയ വാഹന വ്യൂഹവും അദ്ദേഹത്തിനൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story