Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:44 AM IST Updated On
date_range 25 March 2022 5:44 AM ISTപാറത്തോട് പഞ്ചായത്തിന് 32.46 കോടിയുടെ ബജറ്റ്
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് 2022-23 വർഷം 32.46 കോടി വരവും 32.10 കോടി ചെലവും വരുന്ന മിച്ചബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹൻ അവതരിപ്പിച്ചു. 35.95 ലക്ഷം രൂപ വരുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഉൽപാദന മേഖലയിൽ ആകെ 3.34 കോടിയും സേവനമേഖലയിൽ 16.3 കോടിയും നീക്കിവെച്ചിട്ടുണ്ട്. സർക്കാറിന്റെ നവകേരള മിഷൻ പദ്ധതിയുമായി ചേർന്നു പോകുന്ന ഈ ബജറ്റിൽ വയോജനങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനുമാണ് പ്രഥമ പരിഗണന. 2024ൽ പാറത്തോട് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതും സമ്പൂർണ പാർപ്പിട പദ്ധതി നടപ്പാക്കുന്നതും കാർഷിക, മൃഗസംരക്ഷണ, ക്ഷീര മേഖലകൾക്ക് ഊന്നൽ നൽകുന്നതുമാണ് ബജറ്റ്. പാലപ്ര കുടിവെള്ള പദ്ധതിവഴി കുടിവെള്ള വിതരണം -ഏഴു കോടി, പഞ്ചായത്തിലെ ഭവനരഹിതർക്ക് ഭവനങ്ങൾ നിർമിക്കുന്നതിന് 3.50 കോടി, ദാരിദ്ര്യ ലഘൂകരണത്തിന് -4.5 കോടി, സാമൂഹിക സുരക്ഷ പെൻഷനുകൾ വിതരണം ചെയ്യുന്നതിന് -നാലു കോടി, വനിത-ശിശുക്ഷേമ പരിപാടികൾക്ക് -69 ലക്ഷം, പട്ടികജാതി ക്ഷേമപ്രവർത്തനങ്ങൾക്ക് -34.5 ലക്ഷം, പട്ടികവർഗ പ്രവർത്തനങ്ങൾക്കായി 12.10 ലക്ഷം, അംഗൻവാടി അനുപൂരക പോഷകാഹാര അനുബന്ധ പ്രവർത്തനങ്ങൾക്ക് -74 ലക്ഷം, റോഡുകളുടെ നവീകരണത്തിന് -4.25 കോടി, കെട്ടിടങ്ങൾക്ക് -24 ലക്ഷം, മണ്ണ് ജലസംരക്ഷണത്തിന് -12 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story