Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:50 AM IST Updated On
date_range 11 Aug 2022 12:50 AM ISTഎൻ.സി.എസ് വസ്ത്ര ഉദ്ഘാടനം ആഗസ്റ്റ് 31ന്
text_fieldsbookmark_border
കോട്ടയം: നഗരത്തിൽ പ്രവർത്തനം ആരംഭിക്കുന്ന എൻ.സി.എസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായി കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കോട്ടയം അർക്കാഡിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബൻ ബ്രാൻഡ് അംബാസിഡറായുള്ള കരാർ ഏറ്റുവാങ്ങി. എൻ.സി.എസ് വസ്ത്രം ചെയർമാൻ എൻ.എം. രാജു, ഡയറക്ടർമാരായ അലൻ ജോർജ്, പ്രിൻസി അലൻ എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് 31ന് സി.എം.എസ് കോളജ് റോഡിൽ കോളജിന് എതിർവശത്താണ് എൻ.സി.എസ് വസ്ത്രം പ്രവർത്തനമാരംഭിക്കുന്നത്. സിനിമ അഭിനേതാക്കളായ കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ്, അനു സിതാര, മിയ ജോർജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. പാരമ്പര്യവും വിശ്വസ്തതയും പാരമ്പര്യവുമുള്ള സ്ഥാപനം എന്ന നിലയിലാണ് താൻ എൻ.സി.എസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. 42 വർഷത്തിലേറെയായി ബാങ്കിങ്, ഓട്ടോ മോബൈൽ, വിദ്യാഭ്യാസം, പ്ലാന്റേഷൻ, പബ്ലിഷിങ് തുടങ്ങി വിവിധ മേഖലകളിൽ എൻ.സി.എസ് ഗ്രൂപ് വിജയകരമായി പ്രവർത്തിക്കുന്നു. 2019ൽ തിരുവല്ലയിലാണ് എൻ.സി.എസ് വസ്ത്രത്തിന്റെ ആദ്യ ഷോറൂം ആരംഭിക്കുന്നത്. ഫാമിലി ഷോപ്പിങ് ഡെസ്റ്റിനേഷൻ എന്ന ആശയവുമായി 60,000 സ്‌ക്വയർഫീറ്റ് വിശാലതയിലാണ് എൻ.സി.എസ് വസ്ത്രത്തിന്റെ രണ്ടാമത്തെ ഷോറും കോട്ടയത്ത് ഒരുങ്ങുന്നത്. അതിനായി പ്രിൻസി അലന്റെ നേതൃത്വത്തിൽ ഒരു ഡിസൈനർ സ്റ്റുഡിയോയും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story