Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:42 AM IST Updated On
date_range 27 Feb 2022 5:42 AM ISTപദ്ധതി തുക വിനിയോഗം മാർച്ച് 31നകം പൂർത്തിയാക്കണമെന്ന് ജില്ല വികസന സമിതി
text_fieldsbookmark_border
കോട്ടയം: വാർഷിക പദ്ധതികളുടെ സാമ്പത്തിക വിനിയോഗം മാർച്ച് 31നകം പൂർത്തീകരിക്കാൻ തയാറെടുത്ത് ജില്ല വികസന സമിതി. കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ഓൺലൈൻ മുഖേന ചേർന്നയോഗത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതമായി ലഭിച്ച പദ്ധതി തുകയുടെ വിനിയോഗ പുരോഗതി അവലോകനം ചെയ്തു. തുകയുടെ പൂർണവിനിയോഗം ഉറപ്പുവരുത്തുന്നതിന് വകുപ്പ് മേധാവികളുടെ അടിയന്തര യോഗം മാർച്ച് ഒമ്പതിന് കലക്ടറേറ്റിൽ ചേരും. കുടിവെള്ള ദൗർലഭ്യം ഉണ്ടായേക്കാവുന്ന സാഹചര്യം മുന്നിൽക്കണ്ട് കുടിവെള്ള വിതരണ പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികൾ നിർദേശം നൽകി. മഴയെത്തുടർന്ന് മുടങ്ങിയ റോഡുകളുടെയും പാലങ്ങളുടെയും നിർമാണം പുനരാരംഭിക്കണം. മണ്ഡലങ്ങളിൽ തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി സിബി വെട്ടൂർ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി പി.എൻ. അമീർ എന്നിവർ യോഗത്തിൽ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story