Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേനൽമഴയിൽ 307 കോടിയുടെ...

വേനൽമഴയിൽ 307 കോടിയുടെ കൃഷി നാശം

text_fields
bookmark_border
പി.പി. കബീർ തൊടുപുഴ: സംസ്ഥാനത്ത്​ വേനൽമഴയിൽ 307.57 കോടിയുടെ കൃഷി നാശം. ഈ വർഷം മാർച്ച്​ ഒന്ന്​ മുതൽ ഏപ്രിൽ 11വരെയുള്ള കണക്കുപ്രകാരം 63,485 കർഷകരുടെ 20,296.59 ഹെക്ടറിലെ കൃഷിയാണ്​ മഴയിലും കാറ്റിലും നശിച്ചത്​. വൻതോതിൽ നശിച്ചവയിൽ റബറും തെങ്ങും ഏലവും മുതൽ വിളവെടുപ്പിന്​ പാകമായ പച്ചക്കറികൾവരെ ഉൾപ്പെടുന്നു. മാർച്ച്​ ഒന്നിനും 31നുമിടയിൽ 45.67 കോടിയുടെയും ഏപ്രിൽ ഒന്നിനും 11നുമിടയിൽ 261.90 കോടിയുടെയും നാശനഷ്ടമുണ്ടായതായാണ്​ കൃഷി വകുപ്പിന്‍റെ കണക്ക്​. കൃഷി നാശം പല ജില്ലകളിലും കർഷകരെ തീരാദുരിതത്തിലാക്കിയിട്ടുണ്ട്​. ഹെക്ടർ കണക്കിന്​ നെൽകൃഷി വെള്ളം കയറി പൂർണമായി നശിച്ചു. കോവിഡ്​ പ്രതിസന്ധിക്കു​ശേഷം കരകയറാൻ ശ്രമിക്കുന്ന കാർഷിക മേഖലക്ക്​ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴ കനത്ത തിരിച്ചടിയായി. വിലയിടിവും ഉൽപാദനത്തകർച്ചയും സൃഷ്ടിച്ച കനത്ത നഷ്ടം അതിജീവിക്കാൻ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്തവരാണ്​ കൂടുതൽ ദുരിതത്തിലായത്​. 4649.17 ഹെക്​ടറിലെ നെല്ലും 260.25 ഹെക്ടറിലെ പച്ചക്കറിയും 1920 ഹെക്ടറിലെ മരച്ചീനിയും എട്ട്​ ഹെക്ടറിലെ ഏലവും ഈ കാലയളവിൽ നശിച്ചു. തെങ്ങ്​ 7605 എണ്ണം, റബർ 38,683 എണ്ണം, കുലച്ച വാഴ 14.18 ലക്ഷം, കുരുമുളക്​ ചെടികൾ 10,705 എണ്ണം, കവുങ്ങ്​​ 19,439 എണ്ണം എന്നിങ്ങനെയാണ്​ മറ്റ്​ പ്രധാന വിളകളുടെ നാശത്തിന്‍റെ കണക്ക്​. കൃഷി നാശം ജില്ലകളിൽ (തുക കോടിയിൽ) ആലപ്പുഴ 65.04 ഇടുക്കി 2.23 കണ്ണൂർ 8.47 പാലക്കാട്​ 2.64 കൊല്ലം 9.56 എറണാകുളം 39.49 വയനാട്​ 36.71 തിരുവനന്തപുരം 6.37 തൃശൂർ 33.18 കാസർകോട്​ 2.79 കോഴിക്കോട്​ 9.99 മലപ്പുറം 12.31 കോട്ടയം 71.93 പത്തനംതിട്ട 6.80
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story