Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:49 AM IST Updated On
date_range 13 Jun 2022 5:49 AM ISTകുറിച്ചി ചകിരി ഫാക്ടറി പ്രവര്‍ത്തനരഹിതമായിട്ട് 29വര്‍ഷം
text_fieldsbookmark_border
ചങ്ങനാശ്ശേരി: കുറിച്ചിയിലെ ചകിരി സംസ്‌കരണ ഫാക്ടറി പ്രവര്‍ത്തനരഹിതമായിട്ട് 29 വര്‍ഷം. താലൂക്ക് ചകിരി വ്യവസായ സഹകരണസംഘത്തിൻെറ നേതൃത്വത്തിൽ 1993 ലായിരുന്നു കുറിച്ചി കലാവടക്കന്‍മുക്കില്‍ ഫാക്ടറി ആരംഭിച്ചത്. എന്നാൽ, പ്രവര്‍ത്തനം തുടങ്ങി ആറുമാസത്തിനുള്ളില്‍ പൂട്ടുവീണു. ചികിര അടക്കമുള്ളവയുടെ ലഭ്യതക്കുറവും പ്രവർത്തനത്തിലെ പോരായ്മകളുമാണ് തിരിച്ചടിയായത്. ചകിരി സംസ്‌കരിക്കാൻ സ്ത്രീ തൊഴിലാളികളും യന്ത്രം പ്രവര്‍ത്തിപ്പിക്കുവാന്‍ ഒരു ഓപറേറ്ററെയും നിയോഗിച്ചിരുന്നു. കൃഷിചെയ്തിരുന്ന രണ്ടേക്കര്‍ നിലം നികത്തിയായിരുന്നു കെട്ടിടം നിർമിച്ചത്. വന്‍തുക ചെലവഴിച്ച് യന്ത്രസാമഗ്രികളും സ്ഥാപിക്കുകയും ചെയ്തു. കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ ഇവയെല്ലാം നശിച്ചു. അന്ന് ഉദ്ഘാടനം പോലും നടത്താതെയാണ് ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. ചില കുടുംബങ്ങളിലെ ആളുകള്‍ മാത്രം ചേര്‍ന്നാണ് സംഘം രൂപവത്കരിച്ചതെന്നും ഇവർ പറയുന്നു. വൈദ്യുതി ചാര്‍ജ് തുകയായ നാലുലക്ഷത്തില്‍പരം രൂപയും ഇതിൻെറ പലിശയും അടയ്ക്കാത്തതിനാല്‍ കെട്ടിടമടക്കമുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ 2009 ആഗസ്റ്റ് 25ന് ജപ്തി ചെയ്തിരുന്നു. പിന്നീട് തുകയും പലിശയും സര്‍ക്കാര്‍ ഇടപെട്ട് എഴുതിത്തള്ളുകയും 2010 ജൂലൈ 16ന് ജപ്തി നടപടി ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. നിലവിൽ കെട്ടിടത്തിലെ യന്ത്രസാമഗ്രികള്‍ പലതും കാണാനില്ലെന്ന് പരാതിയുണ്ട്. ചിലത് തുരുമ്പെടുത്ത് നശിച്ചനിലയിലാണ്. കാറ്റടിച്ച് കെട്ടിടത്തിൻെറ കുറെ മേല്‍ക്കൂര ഷീറ്റുകള്‍ പറന്നുപോയി. ഫാക്ടറിക്കുള്ളില്‍നിന്ന് മരങ്ങള്‍ വളര്‍ന്നുപന്തലിച്ച് നില്‍ക്കുകയാണ്. കെട്ടിടവും സ്ഥലവും മറ്റു ചെറുകിട സംരംഭങ്ങള്‍ക്ക് വിനിയോഗിക്കാമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നിരവധി പദ്ധതികള്‍ എത്തുമ്പോള്‍ അടിസ്ഥാന സൗകര്യമടക്കമുള്ള വലിയ കെട്ടിടമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഫാക്ടറി സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുസംരംഭം ആരംഭിച്ച് പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. KTL CHR 1 chakiri നാശോന്മുഖമായി കിടക്കുന്ന കുറിച്ചി ചകിരി ഫാക്ടറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
