Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:39 AM IST Updated On
date_range 23 March 2022 5:39 AM ISTഇരുപത്തിയാറാം മൈലില്‍ പുതിയ പാലത്തിന് 2.73കോടി
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാനപാതയിലെ ഇരുപത്തിയാറാം മൈലിലെ പാലം പുനർനിർമാണത്തിന് 2.73 കോടി അനുവദിച്ചു. സമീപനാളിൽ പ്രളയത്തിൽ തകരാറ് സംഭവിച്ചിരുന്നു. പുതിയപാലം പണിയുന്നതിന് ഫണ്ട് അനുവദിച്ചതായി എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നിലവിലെ പാലത്തെക്കാൾ നീളവും വീതിയും ഉയരവും വർധിപ്പിക്കും. ഇരുസൈഡിലും കാൽനടക്ക് സൗകര്യം ഉൾപ്പെടുത്തും. 11 മീറ്റര്‍ വീതിയില്‍ പണിയുന്ന പുതിയ പാലത്തില്‍ 7.5 മീറ്റര്‍ വാഹനഗതാഗതത്തിന് മാത്രമായി ഉണ്ടാകും. 16 മീറ്റർ ആയിരിക്കും പുതിയ പാലത്തിന്‍റെ നീളം. കൂടാതെ നിലവിലെ പാലത്തെക്കാളും ഏകദേശം രണ്ടുമീറ്റർ ഉയർത്തിയായിരിക്കും പുതിയപാലം പണിയുക. അതിനനുസൃതമായി അപ്രോച്ച് റോഡും ഉയർത്തും. 55 വർഷത്തിലധികം പഴക്കമുള്ള നിലവിലെ പാലം 2021ലെ പ്രളയത്തിൽ തകരാറിലാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. മുമ്പ് 2018ലെ പ്രളയത്തിലും പാലത്തിന് ബലക്ഷയം സംഭവിക്കുകയും അറ്റകുറ്റപ്പണി നടത്തി പാലം ഗതാഗതയോഗ്യമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും അധികകാലം സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയില്ല. അതിനാലാണ് പുതിയ പാലത്തിന് ഫണ്ട് അനുവദിപ്പിച്ചത് എന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. ശബരിമല തീർഥാടകർ ഉൾപ്പെടെ നിത്യേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കേണ്ട സംസ്ഥാന പാതയിൽ പുതിയപാലം വളരെ അത്യാവശ്യമായിരുന്നു. നിർദിഷ്ട ശബരി എയർപോർട്ടിലേക്കുള്ള പ്രധാനപാത എന്നതുൾപ്പെടെ ഭാവി ആവശ്യങ്ങൾ കൂടി കണക്കിലെടുത്താണ് പുതിയപാലത്തിന് അനുമതി നേടിയെടുത്തിട്ടുള്ളത്. നടപടിക്രമങ്ങൾ പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് നിർമാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story