Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:38 AM IST Updated On
date_range 20 Feb 2022 5:38 AM ISTപൾസ് പോളിയോ യജ്ഞം 27ന്; ജില്ലയിൽ 1296 ബൂത്തുകൾ
text_fieldsbookmark_border
കോട്ടയം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ യജ്ഞം 27ന് നടക്കും. ജില്ലയിലെ അഞ്ചു വയസ്സ് വരെയുള്ള 1.08 ലക്ഷത്തിലധികം കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോക്കെതിരായ തുള്ളിമരുന്ന് നൽകുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ.എൻ. പ്രിയ അറിയിച്ചു. കോവിഡ് മാർഗനിർദേശങ്ങളനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരും വളന്‍റിയർമാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക. അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് ഡി.എം.ഒ പറഞ്ഞു. കിടങ്ങൂർ പഞ്ചായത്തിന് ഇനി സ്വന്തം ആംബുലൻസ് കോട്ടയം: ആതുര സേവന പ്രവർത്തനങ്ങൾക്കായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം ആംബുലൻസ്. ജില്ല പഞ്ചായത്തിൽനിന്ന് ലഭിച്ച 11.5 ലക്ഷം രൂപ ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങിയത്. കിടങ്ങൂർ എൽ.പി.ബി സ്‌കൂളിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ ആംബുലൻസ് പഞ്ചായത്ത് അധികൃതർക്ക് കൈമാറി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ബോബി മാത്യു, ജില്ല പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ജോൺ മൂലക്കാട്ട്, അശോകൻ പൂതമന, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ തോമസ് മാളിയേക്കൻ, പി.ടി. സനൽകുമാർ, ദീപ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ മാർച്ച് 10ന് കോട്ടയം: പട്ടികജാതി വികസന വകുപ്പിന്‍റെ തിരുവനന്തപുരം വെള്ളായണിയിലുള്ള ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 2022-23 വർഷം 5,11 ക്ലാസുകളിലേക്ക് പട്ടികജാതി/ വർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് മാർച്ച് 10ന് രാവിലെ 9.30ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽ നടത്തും. 2021-22 അധ്യയനവർഷം നാല്, 10 ക്ലാസുകളിൽ പഠിച്ചിരുന്നതും 2022-2023 അധ്യയനവർഷം അഞ്ച്,11 ക്ലാസുകളിലെ പ്രവേശനത്തിന് യോഗ്യത നേടിയവർക്കുമാണ് അവസരം. അഞ്ചാംക്ലാസ് പ്രവേശനം ഫിസിക്കൽ പരീക്ഷയുടെയും 11ആം ക്ലാസ് പ്രവേശനം ജില്ലതലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റിന്‍റെയും സ്‌കിൽ ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിലായിരിക്കും. താൽപര്യമുള്ളവർ സ്‌കൂൾ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം പങ്കെടുക്കണം. ഫോൺ: 0481 2562503.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story