Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:58 AM IST Updated On
date_range 20 Aug 2022 12:58 AM ISTപ്രകൃതിവിരുദ്ധ പീഡനം: 27 വർഷം തടവും പിഴയും
text_fieldsbookmark_border
കോട്ടയം: അംഗപരിമിതനായ 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. മുട്ടമ്പലം പറാണിയിൽ കൃഷ്‌ണൻ എന്ന രാജപ്പനെയാണ് (57) കോട്ടയം അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്‌ജി കെ.എൻ. സുജിത് ശിക്ഷിച്ചത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഏഴ് വർഷവും പോക്‌സോ നിയമം ആറാം വകുപ്പ് പ്രകാരം 20 വർഷവുമാണ് തടവ്. ഇത് ഒരുമിച്ചനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധികതടവ് അനുഭവിക്കണം. 2016- 2017 കാലയളവിലാണ് ബാലനെ പ്രതി പീഡനത്തിനിരയാക്കിയത്. ഇറഞ്ഞാൽ പാലത്തിനടിയിലും ആളൊഴിഞ്ഞ പഴയ വീട്ടിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് നേരിൽ കണ്ട കുട്ടിയുടെ കൂട്ടുകാർ വിവരം സ്‌കൂളിലറിയിക്കുകയായിരുന്നു. സ്‌കൂൾ അധികൃതർ ചൈൽഡ്‌ലൈനിൽ അറിയിക്കുകയും, കോട്ടയം ഈസ്‌റ്റ് പൊലീസ് കേസ് എടുക്കുകയുമായിരുന്നു. സാക്ഷികളായിരുന്ന കുട്ടിയുടെ രണ്ട് കൂട്ടുകാർ വിചാരണവേളയിൽ കൂറുമാറിയിരുന്നു. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.എൻ. പുഷ്‌കരനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. ------------------------ സി.സി.ടി.വി കാമറ മോഷ്ടിച്ച യുവാവ് പിടിയിൽ ചങ്ങനാശ്ശേരി: സി.സി.ടി.വി കാമറ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. പായിപ്പാട് തൈയ്യാട്ടുകോളനിയില്‍ തൈയ്യാട്ട് പാടിഞ്ഞേറേതില്‍ ശരത് ചന്ദ്രനെയാണ് (19) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. നാലുകോടി ഗവ.സ്‌കൂളിന്‍റെ കഞ്ഞിപ്പുരയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയാണ് ഇയാള്‍ മോഷ്ടിച്ചത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാള്‍ രാത്രി സമയങ്ങളില്‍ സ്‌കൂൾ പരിസരത്തെത്തുന്നത് പതിവായിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്.ഒ അജീബ്. ഇ, എസ്.ഐ ബോബി വര്‍ഗീസ്, എ.എസ്.ഐമാരായ സാന്‍ജോ, ബിജുമോന്‍, സി.പി.ഒ ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. KTL CC TV SARATH-19 ശരത് ---------------------------- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ പാമ്പാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അന്തിനാട് കൊല്ലപ്പള്ളി കടുതോടില്‍ ബിജോയ് ചെറിയാനാണ് (46) പിടിയിലായത്. പാചക വാതകവിതരണ വാഹനത്തിന്‍റെ ഡ്രൈവറാണ് ഇയാള്‍. കഴിഞ്ഞ ദിവസം ളാക്കാട്ടൂര്‍ ഭാഗത്ത് വണ്ടി കേടായി. തുടര്‍ന്ന് തൊട്ടടുത്ത വീട്ടില്‍ എത്തി കുടിക്കാൻ വെള്ളം ചോദിക്കുകയും വീട്ടുകാര്‍ വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയത്ത് സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ. കെ.ആര്‍. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. KTL BIJOY ബിജോയ് --------------------- ഭീഷണിപ്പെടുത്തി പണം തട്ടൽ; ഒരാള്‍ കൂടി പിടിയിൽ ഏറ്റുമാനൂര്‍: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അതിരമ്പുഴ ഓണംതുരുത്ത് കദളിമറ്റം തലയ്ക്കല്‍ കെ.എ. അഭിജിത്തിനെയാണ് (ഒബാമ -21) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ അനസിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഈ കേസിലെ പ്രതികളില്‍ ഒരാളായ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത് കുമാറിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടര്‍ന്ന് കൂട്ടുപ്രതി അഭിജിത്തിനുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും തൊടുപുഴ മുട്ടം ഭാഗത്ത് പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു. ഇയാള്‍ക്ക് ഏറ്റുമാനൂര്‍, കടുത്തുരുത്തി, മേലുകാവ് സ്‌റ്റേഷനുകളില്‍ കഞ്ചാവ് കടത്ത്, കൊലപാതകശ്രമം, അനധികൃതമായി ആയുധം കൈവശംവെക്കല്‍ തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ രാജേഷ് കുമാറും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. KTL ABIJITH-അഭിജിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story