Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമെഡിക്കല്‍ കോളജില്‍...

മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്; 268.60 കോടി അനുവദിച്ചു

text_fields
bookmark_border
കോട്ടയം: മെഡിക്കൽ കോളജിൽ നടപ്പാക്കുന്ന വികസനപദ്ധതികളു​ടെ രണ്ടാംഘട്ടമായി സൂപ്പർ സ്​പെഷാലിറ്റി ബ്ലോക്ക്​ നിർമിക്കാൻ കിഫ്ബി ധനാനുമതി നല്‍കി. നിലവിൽ നടക്കുന്ന പദ്ധതികളുടെ തുടർച്ചയായാണ്​ പുതിയ ബ്ലോക്ക്​ നിർമിക്കുന്നത്​. 268.60 കോടിയാണ്​ ഇതിനായി കിഫ്​ബി ഫണ്ടിൽനിന്ന്​ അനുവദിച്ചത്​. ആശുപത്രിയിലെ വിവിധ സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങള്‍ക്കായാണ് ബ്ലോക്ക് സജ്ജമാക്കുന്നത്. ഏട്ട്​ നിലകളിലായി 27,374 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ളതാണ് കെട്ടിടം. 362 കിടക്കകള്‍, 11 ഓപറേഷന്‍ തിയറ്ററുകള്‍, 60 ഐ.സി.യു കിടക്കകള്‍ എന്നിവയും കെട്ടിടത്തിലുണ്ടാകും. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടക്കുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ ഈ ബ്ലോക്ക് വരുന്നതോടെ വലിയ സൗകര്യം ലഭ്യമാകുമെന്ന്​ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തുക ലഭ്യമായാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമൂഴി റോഡിന്​ 79.11 കോടിയും എരുമേലി കരിങ്കല്ലുമൂഴി-പ്ലാച്ചേരി റോഡ്​​ ബി.എം ആൻഡ്​​ ബി.സി ടാറിങ്​ നടത്തി ഉന്നതനിലവാരത്തിൽ നവീകരിക്കാൻ 33.20 കോടിയും അനുവദിച്ചിട്ടുണ്ട്​. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 43മത് ബോര്‍ഡ് യോഗത്തില്‍ 6943.37 കോടിയാണ് പുതിയ പദ്ധതികള്‍ക്കായി അനുവദിച്ചത്. സംസ്ഥാനത്ത്​ മൊത്തം 44 പുതിയ പദ്ധതികള്‍ക്കായിരുന്നു​ അനുമതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story