Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതൊഴിൽ മേള; 26 വരെ...

തൊഴിൽ മേള; 26 വരെ രജിസ്റ്റർ ചെയ്യാം

text_fields
bookmark_border
കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസി‍ൻെറ ആഭിമുഖ്യത്തിൽ മാർച്ച് 13ന് കോട്ടയത്ത് നടക്കുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ 26 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.statejobportal.kerala.gov.in പോർട്ടൽ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കേന്ദ്രസർക്കാറി‍ൻെറ സങ്കൽപ് പദ്ധതിയുടെ ഭാഗമായി ജില്ല ഭരണകൂടം, ജില്ല പ്ലാനിങ്​ ഓഫിസ്, ജില്ല സ്കിൽ സമിതി എന്നിവയുമായി സഹകരിച്ചാണ് മേള. ഫോൺ: 9447881901. തദ്ദേശ തെരഞ്ഞെടുപ്പുചെലവ്​ കണക്ക് സമർപ്പിക്കാത്തവരുടെ പട്ടിക പ്രസിദ്ധീകരിച്ചു കോട്ടയം: തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളിൽ തെരഞ്ഞെടുപ്പുചെലവ് സമർപ്പിക്കാത്തവർ, പരിധിയിലധികം ചെലവഴിച്ചവർ, ചെലവഴിച്ച തുക രേഖപ്പെടുത്താത്തവർ എന്നിവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട വരണാധികാരിയുടെ ഓഫിസിലും പഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്ത് / ജില്ലപഞ്ചായത്ത് / നഗരസഭ ഓഫിസുകളിലുമാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. വീഴ്ചകൾ വരുത്തിയ സ്ഥാനാർഥികൾക്ക് കേരള പഞ്ചായത്തീരാജ് (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ 1994 ലെ കേരള മുനിസിപ്പാലിറ്റി (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ ചട്ടം 59(5) അനുസരിച്ചുള്ള കാരണം കാണിക്കൽ നോട്ടീസ് കമീഷൻ നൽകിയിരുന്നു. നോട്ടീസ് കൈപ്പറ്റിയിട്ടും ചെലവുകണക്ക് സമർപ്പിക്കാത്ത സ്ഥാനാർഥികളെ അയോഗ്യരാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതി‍ൻെറ ഭാഗമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story