Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡ്​ വ്യാപനം:...

കോവിഡ്​ വ്യാപനം: കെ.എസ്​.ആർ.ടി.സി അടച്ചത്​ 26 ഡിപ്പോകൾ

text_fields
bookmark_border
കോട്ടയം: ജീവനക്കാരിൽ കോവിഡ്​ സ്ഥിരീകരിച്ച​ സാഹചര്യത്തിൽ കെ.എസ്​.ആർ.ടി.സി തിരുവല്ല ഡിപ്പോയും അടച്ചു. ഇതോടെ സംസ്ഥാനത്താകെ അടച്ചുപൂട്ടിയ ഡിപ്പോകളുടെ എണ്ണം 26 ആയി. വ്യാഴാഴ്​ചയാണ്​ തിരുവല്ല ഡിപ്പോ അടക്കാൻ ചീഫ്​ ഓഫിസിൽനിന്ന്​ യൂനിറ്റ്​ അധികൃതർക്ക്​ നിർദേശം ലഭിച്ചത്​. ഡിപ്പോ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ ക​െണ്ടയ്​ൻമൻെറ്​ സോണാകുന്നതും ജീവനക്കാർക്ക്​ രോഗം സ്ഥിരീകരിക്കുന്നതുമാണ്​ അടക്കാൻ കാരണമായതെന്ന്​ കോർപറേഷൻ വക്താവ്​ അറിയിച്ചു. കെ.എസ്​.ആർ.ടി.സിക്ക്​ സംസ്ഥാനത്ത്​ 93 ഡിപ്പോകളാണുള്ളത്​. പ്രധാന ഡിപ്പോകൾ അടച്ചിടുന്ന സാഹചര്യം വരുമാനനഷ്​ടത്തിന്​ പുറമെ യാത്രദുരിതവും സൃഷ്​ടിക്ക​ുകയാണ്​. അടച്ചവയിൽ ഏറെയും ദേശസാത്​കൃത റൂട്ടുകളിലെ ഡിപ്പോകളാണ്. ഈ​ മേഖലകളിൽ സ്വകാര്യ ബസുകൾ പരിമിതവുമാണ്​. ബഹുഭൂരിപക്ഷം സ്വകാര്യ ബസുകളും സർവിസ്​ അവസാനിപ്പിച്ചിട്ടുണ്ട്​. വിഴിഞ്ഞം, പാറശാല, ആര്യനാട്​, പാപ്പനംകോട്​, പേരൂർക്കട, വികാസ്​ ഭവൻ, തിരുവനന്തപുരം സിറ്റി, വെഞ്ഞാറമ്മൂട്​, പൂവാർ, കാട്ടാക്കട, നെയ്യാറ്റിൻകര, കൊട്ടാരക്കര, ആര്യങ്കാവ്​, കുളത്തൂപ്പുഴ, കായംകുളം, അടൂർ, പത്തനംതിട്ട, ചേർത്തല, ഇരിഞ്ഞാലക്കുട, ആലുവ, പൊന്നാനി, വടകര എന്നിവയാണ്​ അടച്ച ഡിപ്പോകൾ. കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ തീരദേശ മേഖലകളിൽ ഉൾപ്പെടുന്ന പല ഡിപ്പോകളിലും നിരവധി ജീവനക്കാർ ക്വാറൻറീനിലുണ്ട്​. കെ.എസ്​.ആർ.ടി.സിയുടെ ആലുവ റീജനൽ വർക്​ഷോപ്പും കഴിഞ്ഞദിവസം അടച്ചിരുന്നു. ജീവനക്കാർക്കിടയിൽ കോവിഡ്​ വ്യാപകമാവുന്ന സാഹചര്യത്തിൽ കോർപറേഷൻ സുരക്ഷ നടപടികളും വർധിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story