Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിറക്കടവിൽ...

ചിറക്കടവിൽ ഭവനനിർമാണത്തിന് 2.5കോടി

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ 42.52 കോടി വരവും 40.52 കോടി ചെലവും 1.9 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ്​ സതി സുരേന്ദ്രൻ അവതരിപ്പിച്ചു. പ്രസിഡന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. ഉൽപാദന മേഖലയിൽ വിവിധ കൃഷികൾ, മൃഗസംരക്ഷണം, സംഭരണവും വിപണനവും വിപണകേന്ദ്രങ്ങൾ, മറ്റ് കാർഷിക പരിപാടികൾ തുടങ്ങിയവക്കായി 1.36 കോടി വകയിരുത്തി. പശ്ചാത്തല മേഖലയിൽ റോഡുകൾക്കായി ആറുകോടി, കലുങ്കുകൾക്കും പാലങ്ങൾക്കും പത്തുലക്ഷം, തെരുവുവിളക്കുകൾക്ക് 10 ലക്ഷം ഉൾപ്പടെ 8.7 കോടി വകകൊള്ളിച്ചു. സേവനമേഖലയിൽ ഭവന നിർമാണത്തിനായി 2.5 കോടിയും വനിത, ശിശു ക്ഷേമ പരിപാടികൾക്കായി 15 ലക്ഷവും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി 20 ലക്ഷവും ശ്മശാനങ്ങൾക്കായി 10 ലക്ഷവും കുടിവെള്ളത്തിനായി 25 ലക്ഷവും ഉൾപ്പെടെ 6.23 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്ത് ഓഫിസ് തുറക്കും വില്ലൂന്നി: ആര്‍പ്പൂക്കര പഞ്ചായത്ത് പരിധിയിലുള്‍പ്പെടുന്ന കെട്ടിടങ്ങളുടെ നികുതി സ്വീകരിക്കുന്നതിന്​ ഞായറാഴ്ച രാവിലെ 10.30 മുതല്‍ വൈകീട്ട്​ മൂന്നുവരെ പഞ്ചായത്ത് ഓഫിസ് തുറന്നുപ്രവര്‍ത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story