Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:36 AM IST Updated On
date_range 27 Feb 2022 5:36 AM ISTപീഡനം: പ്രതിക്ക് 25 വർഷം തടവ്
text_fieldsbookmark_border
പത്തനംതിട്ട: 15 വയസ്സുള്ള പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ ലൈംഗിക ബന്ധത്തിനിരയാക്കുകയും തുടർന്ന് പെൺകുട്ടിയുടെ ഫോട്ടോ എടുത്തശേഷം ഭീഷണിപ്പെടുത്തി തുടർച്ചയായി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ തിരുവല്ല ഇരുവള്ളിപ്ര തിരുമൂലപുരം തോട്ടത്തിൽ മലയിൽ റോജിൻ ടി. രാജുവിന് (28) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജ് ജയകുമാർ ജോൺ 25 വർഷം കഠിനതടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2016ലാണ് പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് പ്രതി ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിൽ എത്തിയും ശല്യപ്പെടുത്തി. ശാരീരികമായി ഉപദ്രവിക്കുകയും പതിവായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. photo...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
