Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:37 AM IST Updated On
date_range 16 May 2022 5:37 AM ISTതിരുവാര്‍പ്പിൽ 25 ലോഡിലേറെ നെല്ല് പാടത്ത്
text_fieldsbookmark_border
കോട്ടയം: മഴ കനക്കുമ്പോഴും തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്കില്‍ 25 ലോഡിലേറെ നെല്ല് പാടത്ത്. രണ്ടാഴ്ച മുമ്പ് കൊയ്‌തെടുത്ത നെല്ലാണ് മില്ലുകാർ കൂടുതൽ കിഴിവ് ചോദിച്ചതിനാൽ കൂനകളായി പാടത്തുകിടക്കുന്നത്. 1800 ഏക്കറില്‍ നാല്‍പതിലേറെ കര്‍ഷകര്‍ ചേര്‍ന്നാണു കൃഷിയിറക്കിയിരുന്നത്. ഒരുമാസം മുമ്പ് പാടത്ത് കൊയ്ത്ത് ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ സംഭരണം നടന്നെങ്കിലും പിന്നീട് മില്ലുകാരുടെ ഏജന്‍റുമാർ കൂടുതൽ കിഴിവ് ആവശ്യപ്പെട്ടു. കർഷകർ സമ്മതിച്ചില്ല. എന്നാൽ, മഴ തുടങ്ങിയതോടെ ഗതികേടുകൊണ്ട് കർഷകർ വഴങ്ങിയെങ്കിലും സംഭരണം ഇഴയുകയാണ്. മഴയിൽ നനഞ്ഞ നെല്ല് കിളിർത്താൽ കർഷകർക്ക് കൂടുതൽ നഷ്ടം സംഭവിക്കും. പാടത്ത് കൂട്ടിയിട്ട നെല്ല് ഉടൻ സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. നെല്ല് കയറ്റുന്ന യൂനിയനും മെല്ലെപ്പോക്ക് തുടരുകയാണെന്നും കർഷകർ പറയുന്നു. മഴയുടെ സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തിലെ തന്നെ മറ്റു സ്ഥലങ്ങളില്‍നിന്ന് കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് വേഗം നെല്ല് സംഭരിച്ചുമാറ്റണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. നിലവിൽ ദിവസം ആറോ ഏഴോ ലോഡ് നെല്ല് മാത്രമാണ് കയറ്റി അയക്കുന്നത്. വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഇടപെട്ടിട്ടും തീരുമാനമുണ്ടായിട്ടില്ല. കര്‍ഷകര്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ പലതവണ വിഷയം ധരിപ്പിച്ചിരുന്നു. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. KTL THIRUVARPPU - തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്കില്‍ നെല്ല് പാടത്ത് കൂട്ടിയിട്ടനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story