Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:31 AM IST Updated On
date_range 23 April 2022 5:31 AM ISTമത്സ്യമാർക്കറ്റുകളിൽ പരിശോധന; പഴകിയ 247.2 കിലോ മത്സ്യം നശിപ്പിച്ചു
text_fieldsbookmark_border
കോട്ടയം: ഭക്ഷ്യസുരക്ഷ വകുപ്പ് മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പഴകിയ 247.2 കിലോ മത്സ്യം നശിപ്പിച്ചു. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മാർക്കറ്റുകളിൽനിന്നായി 53 സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യങ്ങൾ കണ്ടെത്തിയത്. വിവിധ മത്സ്യങ്ങളുടെ 23 സർവെയ്ലൻസ് സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. റാപിഡ് ഡിറ്റെക്ഷൻ കിറ്റുപയോഗിച്ച് നടത്തിയ പരിശോധനകളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമീഷണർ അലക്സ് കെ. ഐസക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story