Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:41 AM IST Updated On
date_range 8 May 2022 5:41 AM ISTപഴകിയ ഭക്ഷണം: 24 സ്ഥാപനങ്ങൾക്ക് പിഴ; അഞ്ചെണ്ണം പൂട്ടി
text_fieldsbookmark_border
കോട്ടയം, കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പുതുപ്പള്ളി എന്നിവിടങ്ങളിലായിരുന്നു പരിശോധന കോട്ടയം: ഷവർമ കഴിച്ച് കാസർകോട് വിദ്യാർഥി മരിച്ചതിനുപിന്നാലെ ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ ആരംഭിച്ച പരിശോധനയിൽ 22 സ്ഥാപനങ്ങൾക്ക് നോട്ടീസ്. 24 സ്ഥാപനങ്ങൾക്ക് പിഴയിട്ടു. ലൈസൻസ് അടക്കം പോരായ്മകളിലാണ് പിഴയിട്ടത്. അഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാചകംചെയ്ത രണ്ട് സ്ഥാപനങൾ ഇതിൽപെടും. ലൈസൻസില്ലാതെ പ്രവർത്തിച്ചതാണ് മറ്റ് മൂന്നുപനസ്ഥാങ്ങൾ. ഷവർമ അടക്കം ഭക്ഷണപദാർഥങ്ങൾ വിൽക്കുന്ന കടകളിലായിരുന്നു പരിശോധന. തിങ്കളാഴ്ച ആരംഭിച്ച പരിശോധനയിൽ ഇതുവരെ 80കടകളിലാണ് പരിശോധന നടന്നത്. കോട്ടയം, കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പുതുപ്പള്ളി എന്നിവിടങ്ങളിലായിരുന്നു പരിശോധന. --------------- കോട്ടയത്ത് അഞ്ച് ഹോട്ടലുകൾക്കെതിരെ നടപടി കോട്ടയം: നഗരത്തിലെ ഹോട്ടലുകളിൽ കോട്ടയം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ചിടങ്ങളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി. പഴകിയ ചോറ്, ചിക്കൻ ഫ്രൈ, ഫ്രൈഡ് റൈസ്, അച്ചാറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കോട്ടയം കെ.എസ്.ആർ.ടി.സി കാന്‍റീൻ, കോശീസ്, വസന്തം ഹോട്ടൽ, ഇംപീരിയൽ, ഹരിതം എന്നീ ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. നഗരപരിധിയിലെ 10 ഹോട്ടലുകളിലായിരുന്നു പരിശോധന. നിയമം ലംഘിച്ചും പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യനും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബി കുന്നേൽപ്പറമ്പിലും അറിയിച്ചു. പരിശോധക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സാനു നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് പി.ജി, ജീവൻലാൽ എന്നിവരും പങ്കെടുത്തു. പടം KTL FOOD കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽനിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം --------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story