Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരളത്തിലേക്ക്​...

കേരളത്തിലേക്ക്​ കടത്താൻ കൊണ്ടുവന്ന 225 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
കുമളി: കേരളത്തിലേക്ക്​ കടത്താൻ കൊണ്ടുവന്ന 225 കിലോ കഞ്ചാവ്​ തമിഴ്​നാട്ടിലെ ദിണ്ഡുക്കലിൽനിന്ന്​ പിടികൂടി.​ രണ്ട്​ പേരെ അറസ്റ്റ്​ ചെയ്തു. ഇടുക്കിയിൽനിന്നുള്ള എക്സൈസ് എൻഫോഴ്സ്​മൻെറ് സ്ക്വാഡ് തമിഴ്നാട്ടിലെത്തി നടത്തിയ പരിശോധനയിലാണ്​ ആന്ധ്രയിൽനിന്ന്​ വന്ന ലോറിയിൽനിന്ന്​ വൻതോതിൽ കഞ്ചാവ്​ പിടിച്ചെടുത്തത്​. ലോറിയിൽ പേപ്പർ ലോഡിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു​. ലോറിയിലുണ്ടായിരുന്ന സേലം ശങ്കരഗിരി സ്വദേശി അരുൺകുമാർ (33), കൃഷ്ണഗിരി അഞ്ചൂർ സ്വദേശി ഷൺമുഖം (58) എന്നിവരാണ്​ പിടിയിലായത്​. ഇവരെ തേനിയിലെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. എക്സൈസ് എൻഫോഴ്​സ്​മെന്‍റ്​ സ്ക്വാഡിലെ ഇൻസ്പെക്ടർ ടി.അനിൽകുമാർ, ഉദ്യോഗസ്ഥരായ രാജ് കുമാർ, അനീഷ് എന്നിവർ ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് ദിണ്ടുക്കൽ ഡി.എസ്.പി പുകഴേന്തിയുടെ നേതൃത്വത്തിലെ പ്രത്യേക സ്ക്വാഡ് എത്തി വാഹനവും പ്രതികളെയും കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽനിന്ന്​​ മധുരയിലെ കഞ്ചാവ് മൊത്ത വിതരണക്കാരന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ്. ഇവിടെനിന്നാണ് കേരളത്തിലേക്ക് കടത്താൻ തേനി, കമ്പം പ്രദേശങ്ങളിലേക്ക്​ എത്തിക്കുന്നത്. അടുത്തിടെ തമിഴ്നാട് പൊലീസ് തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 207 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതാദ്യമായാണ് കേരള അധികൃതർ തമിഴ് നാട്ടിലെത്തി ഇത്രയധികം കഞ്ചാവ് പിടിക്കുന്നത്​. Cap: ദിണ്ടുക്കല്ലിൽ കഞ്ചാവുമായി പിടിയിലായ പ്രതികൾ കേരള, തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story