Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്‍റർപാരിഷ് യൂത്ത്...

ഇന്‍റർപാരിഷ് യൂത്ത് ഫെസ്റ്റ്: 'അനസ്താസെ 2022' സമാപിച്ചു

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഫൊറോന എസ്.എം.വൈ.എമ്മിന്‍റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങളെ പങ്കെടുപ്പിച്ച്​ രണ്ടുദിവസങ്ങളിലായി നടത്തിയ ഇന്‍റർപാരിഷ് യൂത്ത് ഫെസ്റ്റ് 'അനസ്താസെ 2022' സമാപിച്ചു. കലാകായിക മത്സരങ്ങൾ കാഞ്ഞിരപ്പള്ളി ഫൊറോന എസ്.എം.വൈ.എം ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ ഉദ്ഘാടനം ചെയ്തു. വോളിബാൾ ടൂർണമെന്‍റിൽ വലിയതോവാള ക്രിസ്തുരാജ ഇടവക ടീം ഒന്നാംസ്ഥാനവും ഇടക്കുന്നം വേളാങ്കണ്ണിമാതാ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഷട്ടിൽ ടൂർണമെന്‍റിൽ മണിപ്പുഴ ക്രിസ്തുരാജ, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ, ആനക്കല്ല് സെന്‍റ് ആന്‍റണീസ് ടീമുകൾ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡാൻസ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ, കരുണാപുരം സെന്‍റ് മേരീസ്, മേരികുളം സെന്‍റ് ജോർജ് ടീമുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും ഡിബേറ്റിന് മുണ്ടക്കയം വ്യാകുലമാതാ, കൂവപ്പള്ളി സെന്‍റ് ജോസഫ്സ് ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്ക് ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ, കാഞ്ഞിരപ്പള്ളി ഫൊറോന എസ്.എം.വൈ.എം ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ അസി. വികാരി ഫാ. ജോസഫ് കുറിച്ചിയാപറമ്പിൽ സി.എം.ഐ, കാഞ്ഞിരപ്പള്ളി ഫൊറോന എസ്.എം.വൈ.എം ആനിമേറ്റർ സിസ്റ്റർ ഫിൽസി സി.എം.സി എന്നിവർ ട്രോഫികളും കാഷ് പ്രൈസുകളും സമ്മാനിച്ചു. പ്രസിഡന്‍റ് ജോജി തോമസ് പേഴത്തുവയലിൽ, ഡിജു കൈപ്പൻപ്ലാക്കൽ, അലൻ എസ്. വെള്ളൂർ, ജോയൽ ഇല്ലിക്കമുറിയിയിൽ, അഞ്ജു മരിയ ജേക്കബ്, അലീന മേരി ജേക്കബ്, അന്നു രാജേഷ്, ആൽബിൻ മാത്യു, ജെറി മനു, ജെറിൻ ഈപ്പൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: KTL Youthfest ഇന്‍റർപാരിഷ് യൂത്ത് ഫെസ്റ്റ് വോളിബാൾ ടൂർണമെന്‍റിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ വലിയതോവാള ടീമിന് ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ മെമന്‍റോ നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story