Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനുമതി 2007ൽ;...

അനുമതി 2007ൽ; കാത്തിരുന്നത്​ ഒന്നര പതിറ്റാണ്ട്​

text_fields
bookmark_border
കോട്ടയം: കുറുപ്പന്തറ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്​ 2007ലാണ്​ റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചത്. കുറുപ്പന്തറ-ഏറ്റുമാനൂർ രണ്ടാംപാത 2019 മാർച്ചിൽ പൂർത്തിയായെങ്കിലും ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം സെക്ഷനിൽ രണ്ടാം പാതക്കായി കാത്തിരിപ്പ്​ തുടരുകയായിരുന്നു. ഭൂമിയേറ്റെടുക്കലിനുള്ള തടസ്സങ്ങളായിരുന്നു നിർമാണത്തെ പ്രതികൂലമായി ബാധിച്ചത്​. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്​ ഇടപെട്ടാണ്​ ഒരുഘട്ടത്തിൽ സ്ഥലമേറ്റെടുപ്പ്​ വേഗത്തിലാക്കിയത്​. ഇതിനൊടുവിലാണ്​ പലതവണ സമയപരിധി നീട്ടിയതിനൊടുവിൽ ഞായറാഴ്ച ഏറ്റുമാനൂർ-ചിങ്ങവനം രണ്ടാംപാതയിൽ ചൂളംവിളി ഉയരുന്നത്​. ഏറ്റവുമൊടുവിൽ 2021 ഡിസംബർ 31ന്​ ജോലികൾ പൂർത്തിയാക്കുമെന്നായിരുന്നു റെയിൽവേ പ്രഖ്യാപനം. എന്നാൽ, കോവിഡിൽ തട്ടി നീണ്ടു. ഇതോടെ 2022 മാർച്ച്​ 31ന്​ രണ്ടാംപാത തുറക്കുമെന്ന്​ വ്യക്തമാക്കിയെങ്കിലും നടന്നില്ല. ഇതാണ്​ മേയ് ​ 29ലെത്തിയത്​. എറണാകുളം മുതൽ കായംകുളം വരെയുള്ള രണ്ടാംപാത നിർമാണത്തിന് ​2001ലാണ്​ തുടക്കമിട്ടത്​. വിവിധ ഘട്ടങ്ങളിലായി നടന്ന ഈ പദ്ധതിയാണ്​ 21 വർഷത്തിനുശേഷം ഏറ്റുമാനൂർ-ചിങ്ങവനം സെക്ഷനോടെ പൂർണമാകുന്നത്​​. വിവിധ റീച്ചുകൾക്ക്​ റെയിൽവേ അനുമതി ലഭിക്കാനുണ്ടായ കാലതാമസം, ഭൂമിയേറ്റെടുക്കൽ എന്നിവയാണ്​ നിർമാണത്തിന്​ പലപ്പോഴും കടമ്പ തീർത്തത്​. എന്നാൽ, പണം നിർമാണത്തിന്‍റെ ഒരുഘട്ടത്തിലും തടസ്സം സൃഷ്ടിച്ചിരുന്നില്ലെന്ന്​ റെയിൽ​വേ നിർമാണ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. --ബോക്സ്​-- യാഥാർഥ്യമാകുന്നത്​ മൂന്നര പതിറ്റാണ്ടിന്‍റെ കാത്തിരിപ്പ്​ മൂന്നര പതിറ്റാണ്ട്​ നീണ്ട കാത്തിരിപ്പാണ്​ ഒടുവിൽ യാഥാർഥ്യമാകുന്നത്​. ട്രെയിനുകളുടെ വേഗം കൂടുന്നതിനൊപ്പം കാത്തുകിടപ്പിനും അറുതിയാകും. യാത്രക്കാർക്ക്​ ഇത്​ ഏറെ ആശ്വാസമാകും. ഇരട്ടപ്പാത പൂർത്തിയാകുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾക്ക്​ കോട്ടയം പാതയിൽ സർവിസ്​ നടത്താൻ കഴിയും. പുതിയ ട്രെയിനുകൾക്കായി റെയിൽവേയിൽ സമ്മർദം ചെലുത്തും. കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണവുമായി ബന്ധ​​​പ്പെട്ട ജോലികൾ തുടരും. ഇത്​ പൂർത്തിയാകുന്നതോടെ കോട്ടയം സംസ്ഥാനത്തിന്‍റെ മുൻനിരയിലെത്തും.​ തോമസ്​ ചാഴിക്കാടൻ എം.പി പടം KTG THOMAS CHAZHIKADAN
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story